ജി​ല്ലാ കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം 18ന്
Wednesday, May 16, 2018 12:30 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​ന്സ​മീ​പം പ​ണി​പൂ​ർ​ത്തി​യാ​യ ജി​ല്ലാ കോ​ട​തി സ​മു​ച്ച​യം 18 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട​തി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​പി​മാ​രാ​യ എം.​ഐ. ഷാ​ന​വാ​സ്, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ, എം​എ​ൽ​എ മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്, തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

അ​ധു​നി​ക കോ​ട​തി സ​മു​ച്ച​യ നി​ർ​മാ​ണം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 2014 ലാ​ണ് ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​വും സൗ​ക​ര്യ​കു​റ​വും അ​ഭി​ഭാ​ഷ​ക​ർ​ക്കും ക​ക്ഷി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​റു നി​ല​ക​ളി​ലാ​യി നൂ​ത​ന​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ കോ​ട​തി മു​റി​ക​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള ജ​യ്ജി​ത്താ​ണ് നി​ർമാ​ണം ന​ട​ത്തി​യ​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജി​ല്ലാ കോ​ട​തി, ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി, മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രി​ബ്യൂ​ണ​ൽ എ​ന്നി​വ​യാ​ണ് പു​തി​യ സ​മു​ച്ച​യ​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്.

ബാ​ർ അ​സോ​സി​യേ​ഷ​ൻ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്കും പു​തി​യ കെ​ട്ടി​ട​ത്തി​ൽ സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ-​കോ​ർ​ട്ട് സ​ർ​വീ​സി​ന് പ​ര്യാ​പ്ത​മാ​യ ആ​ധു​നി​ക ടെ​ക്നോ​ള​ജി​യും ഈ ​കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​രു​ഷ, വ​നി​താ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളും വി​ശാ​ല​മാ​യ ലൈ​ബ്ര​റി​യും ഇ​വി​ടെ​യു​ണ്ട്. കൂ​ടാ​തെ കേ​ര​ള​ത്തി​ലെ ഏ​ക അഡ്വക്കേ​റ്റ്സ് ക്ലാ​ർ​ക്ക് ഹാ​ളും ഈ ​കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. രാ​ജ്യ​ത്ത് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​എ​ൽ​എ​സ്എ യാ​യ വ​യ​നാ​ട് ജി​ല്ല​ക്ക് ഈ ​കോ​ട​തി സ​മു​ച്ച​യ​വും അ​ഭി​മാ​ന നേ​ട്ട​മാ​ണ്. സം​സ്ഥാ​ന​ത്തെ ജി​ല്ലാ കോ​ട​തി​ക​ളി​ൽ ഏ​റ്റ​വും സൗ​ക​ര്യം കൂ​ടി​യ കെ​ട്ടി​ട​വും വ​യ​നാ​ട്ടിലേ​താ​ണ്.