അ​ന്പു​മ​ല കോ​ള​നിക്കാർക്ക് ഇ​നി സ്വന്തം വീട്ടിൽ അ​ന്തി​യു​റ​ങ്ങാം
നി​ല​ന്പൂ​ർ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ണി​പൂ​ർ​ത്തി​ക​രി​ച്ച ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ന്പു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ പി.​ടി ഉ​സ്മാ​ൻ കോ​ള​നി മൂ​പ്പ​ൻ ചെ​ന്പ​നു താ​ക്കോ​ൽ കൈ​മാ​റി നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം പാ​ല​ക്ക​യം കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ച്ചാ​മ്മ ജോ​സ​ഫ്, പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, റീ​നാ രാ​ഘ​വ​ൻ, പി. ​പ്ര​മീ​ള, പ​ത്മ​ജ പ്ര​കാ​ശ്, അ​ജി​ത്ത് പെ​രു​ന്പ​ത്തൂ​ർ, സെ​ക്ര​ട്ട​റി സി​ദി​ഖ് വ​ട​ക്ക​ൻ, വി​ഇ​ഒ കെ.​വി.​മു​ജീ​ബ്,് സ​ഹി​ൽ അ​ക​ന്പാ​ടം, കെ.​രാ​ജ​ഗോ​പാ​ൽ, കെ.​രാ​മ​ൻ, ക​ല്ല്യാ​ണി പാ​ല​ക്ക​യം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 21 വീ​ടു​ക​ളാ​ണ് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഫ​ണ്ടി​ന്‍റെ കു​റ​വു​മൂ​ലം നി​ർ​ത്തി​വ​ച്ചി​രു​ന്ന അ​ന്പു​മ​ല കോ​ള​നി​യി​ലെ 21 വീ​ടു​ക​ൾ​ക്കു ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് ഒ​ന്നി​നു 1.75. ല​ക്ഷം രു​പ കൂ​ടി അ​നു​വ​ദി​ച്ച​തോ​ടെ എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി മു​ട​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന വീ​ടു നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​ക​രി​ച്ച​ത്.

സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. 2010-ൽ ​​ആ​ർ.​സു​ധ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർജി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം വീ​ട് നി​ർ​മാ​ണ​ത്തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി തു​ട​ങ്ങി​യ​ത്. വീ​ട് ഒ​ന്നി​നു ഒ​ന്നേ​കാ​ൽ ല​ക്ഷം രു​പ വീ​തം അ​നു​വ​ദി​ച്ചു.

ഉ​ൾ​വ​ന​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോ​ളി​യി​ൽ വീ​ട് നി​ർ​മി​ക്കാ​ൻ ഈ ​തു​ക അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ൽ ആ​ദി​വാ​സി​ക​ളു​ടെ വീ​ട് നി​ർ​മാ​ണം ഏ​ൽ​പ്പി​ച്ച​വ​ർ പാ​തി വ​ഴി​യി​ൽ മു​ങ്ങി. തു​ട​ർ​ന്നു വീ​ട് ഒ​ന്നി​നു ര​ണ്ട​ര ല​ക്ഷ​മാ​യി ഉ​യ​ർ​ത്തി​യെ​ങ്കിലും നി​ർ​മാ​ണ​ത്തി​നു സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ഭാ​രി​ച്ച ചെ​ല​വി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ല്ല. നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പ്പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി ഈ ​വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ള​നി വീ​ടു​ക​ൾ വൈ​ദ്യ​തി​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​ള​നി​യി​ലെ എ​ല്ലാ വീ​ടു​ക​ൾ​ക്കും ശൗ​ചാ​ല​യ​വും നി​ർ​മി​ച്ചി​ട്ടു​ണ്ട്. 2010ൽ ​പു​തി​യ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ത​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ടു​ക​ൾ പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി മ​ഴ​ക്കാ​ല​ത്ത് ന​ന​ഞ്ഞൊ​ലി​ക്കു​ന്ന ഷെ​ഡു​ക​ളി​ലാ​ണ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്.