പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
ക​രു​വാ​ര​ക്കുണ്ട്: കി​ഴ​ക്കേ​ത​ല​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന പ്ര​ദേ​ശം മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ മു​സ്ലിം ലീ​ഗ് ക​രു​വാ​ര​ക്കുണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മു​സ്ലിം ലീ​ഗ് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​അ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ഴ​ക്കേ​ത​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണയിൽ മു​സ്ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഇ​ന്പി​ച്ചി​കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് ടി.​മു​സ്ത​ഫ ഹാ​ജി, എ​ൻ.​ഉ​ണ്ണി​ൻ​കു​ട്ടി, മൂ​ർ​ക്ക​ൻ ഹം​സ​ഹാ​ജി, സി. ​അ​ല​വി, പി. ​സു​ഹൈ​ൽ, പി.​കെ അ​ബ്ദു​റ​ഹി​മാ​ൻ, എ​ൻ.​കെ മു​ഹ​മ്മ​ദാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.