കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
പൂ​ക്കോ​ട്ടും​പാ​ടം:​ കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നി​ല​ന്പൂ​ർ വ​നി​താ സ​ബ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ടം പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു വ​നി​താ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ത്മാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഇ​ന്ന​യി​ച്ചാ​ണ് കെഎ​സ്കെ​ടി​യു വ​നി​താ സ​ബ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. പൂ​ക്കോ​ട്ടും​പാ​ടം സി​പി​എം ഓ​ഫീ​സി​ൽ നി​ന്നു ആ​രം​ഭി​ച്ച മാ​ർ​ച്ച് പൂ​ക്കോ​ട്ടും​പാ​ടം പോ​സ്റ്റ് ഓ​ഫീ​സ് ക​വാ​ട​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ​യി​ൽ സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​കെ അ​ന​ന്ത​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഏ​രി​യാ സെ​ന്‍റ​ർ അം​ഗം പി.​ശി​വാ​ത്മ​ജ​ൻ, കെഎസ്കെ​ടി​യു നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി യു. ​കു​ഞ്ഞീ​തു, ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ടി.​ഹ​രി​ദാ​സ​ൻ, സി.​ടി.​ലീ​ലാ​വ​തി, ശ്യാ​മ​ള നി​ല​ന്പൂ​ർ, ഫാ​ത്തി​മ ന​സീ​റ, കെ.​വി കോ​മ​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ധ​ർ​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന മാ​ർ​ച്ചി​ന് കെ.​പാ​ർ​വ​തി, കെ. ​പു​ഷ്പ, വി.​സ​ത്യ​ഭാ​മ, മി​നി, കെ.​പി.​രാ​ധ, വി​ലാ​സി​നി, ഫാ​ത്തി​മ, പി.​ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.