ജ​ന​പ്ര​തി​നി​ധി​ക്കു ന​ന്ദി അ​റി​യി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ
മ​ഞ്ചേ​രി: എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ വി​ജ​യി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക്ക് ന​ന്ദി അ​റി​യി​ക്കാ​നെ​ത്തി. സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ്പ് ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​യ​മ​സ​ഭ​യി​ൽ ശ​ബ്ദ​മു​യ​ർ​ത്തി​യ മ​ഞ്ചേ​രി എം​എ​ൽ​എ എം. ​ഉ​മ്മ​റി​ന് തു​റ​ക്ക​ൽ എ​ച്ച്എം​എ​സ്എ​യു​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ളാ​ണ് ന​ന്ദി അ​റി​യി​ക്കാ​നെ​ത്തി​യ​ത്. സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ലെ ജേ​താ​ക്ക​ൾ​ക്ക് നൂ​റു രൂ​പ​യാ​യി​രു​ന്നു സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കി​യി​രു​ന്ന​ത്. ഇ​തു ഉ​യ​ർ​ത്ത​ണ​മെ​ന്ന് ഉ​മ്മ​ർ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെട്ടി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നു സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ നി​ന്നു എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് എം​എ​ൽ​എ നേ​രി​ട്ടു 1000 രൂ​പ ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്കോ​ള​ർ​ഷി​പ്പു തു​ക 1500 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ൾ​ക്കു് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ അ​ബ​ദു​ൾ മ​ജീ​ദ്, പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​രാ​ജേ​ശ്വ​രി എ​ന്നി​വ​രും കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.