കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 16, 2018 12:57 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 75 ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി തു​ഷാ​ര​ഗി​രി​യി​ൽ നി​ർ​മ്മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​മ്പി പ​റ​ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ഷാ​ര​ഗി​രി ജ​ല​സ്രോ​ത​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. 65 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഓ​രോ കു​ടും​ബ​ത്തി​നും ഓ​രോ ടാ​പ്പ് എ​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി.
വാ​ർ​ഡ് മെ​ംബർ കെ.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ് ഒ​ത​യോ​ത്ത്, ക​രി​മ്പി​ൽ കു​മാ​ര​ൻ, റെ​ജി ക​ണ്ണ​ന്താ​നം, വി.​വി. അ​ബ്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.