പേ​രാ​ന്പ്ര തു​പ്പ​ൻ​ചി​റ വീ​ണ്ടെടു​ക്കു​ന്നു
Wednesday, May 16, 2018 1:24 AM IST
കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ഗ​ണ​ന​യി​ൽ കി​ട​ന്നി​രു​ന്ന തു​പ്പ​ൻ​ചി​റ​ക്ക് ശാ​പ​മോ​ക്ഷ​മാ​കു​ന്നു.

ഒ​രേ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള ചി​റ കെ.​എ​ൽ.​ഡി.​സി അ​നു​വ​ദി​ച്ച ഫ​ണ്ട ് ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ണ്ടെ ടു​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ പേ​രാ​ന്പ്ര നോ​ർ​ത്ത് വാ​ർ​ഡി​ലു​ള്ള തു​പ്പ​ൻ​ചി​റ​ക്ക് നൂ​റ്റാ​ണ്ടോളം ​പ​ഴ​ക്ക​മു​ണ്ട ്. ഇ​തി​ൽ നി​ന്നു​ള്ള വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ട ് പ​തി​റ്റാ​ണ്ട ു മു​ന്പു​വ​രെ മേ​ഖ​ല​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്തു വ​ന്നി​രു​ന്ന​ത്. വേ​ന​ലി​ലും വ​ർ​ഷ​ത്തി​ലും തു​പ്പ​ൻ​ചി​റ​യി​ൽ ഒ​രു പോ​ലെ ജ​ല​സ​മൃ​ദ്ധി​യു​ണ്ട ായി​രു​ന്ന​താ​യി പ്രാ​യം ചെ​ന്ന​വ​ർ പ​റ​യു​ന്നു.

ചി​റ​യ്ക്കു സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ബ്ലാ​ച്ചി​റ ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ നി​റ​ഞ്ഞൊ​ഴു​കി​യി​രു​ന്ന​താ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് ചി​റ​യി​ലെ ജ​ല​നി​ര​പ്പു​യ​രാ​ൻ കാ​ര​ണാ​യി​രു​ന്ന​ത്. എ​ന്നാ​ൽ നെ​ൽ​പ്പാ​ട​ങ്ങ​ൾ ന​ശി​ക്കു​ക​യും ത​രി​ശി​ടു​ക​യും ചെ​യ്ത​തോ​ടെ തു​പ്പ​ൻ​ചി​റ അ​വ​ഗ​ണ​ന​യി​ലാ​യി. മ​ണ്ണ് വീ​ണ് നി​ക​ന്നും പാ​ഴ്ച്ചെ​ടി​ക​ൾ നി​റ​ഞ്ഞും ചി​റ നാ​ശോ·ു​ഖ​മാ​യി. 83 സെ​ന്‍റ് വി​സ്തൃ​തി​യു​ണ്ട ായി​രു​ന്ന​ത് വെ​റും 20 സെ​ന്‍റി​ലേ​ക്ക് ചു​രു​ങ്ങി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​റ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ന​ട​പ​ടി​യു​ണ്ട ായ​ത്. കെഎ​ൽഡി​സിയു​ടെ ഫ​ണ്ട ിൽ ​നി​ന്ന് 56 ല​ക്ഷം രൂ​പ തു​പ്പ​ൻ​ചി​റ​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് അ​നു​വ​ദി​ക്ക​പ്പെ​ട്ടു. ഒ​ന്ന​ര​മാ​സം മു​ന്പ് ആ​രം​ഭി​ച്ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ കാ​ല​വ​ർ​ഷം തു​ട​ങ്ങും മു​ന്പേ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി പ​റ​ഞ്ഞു.

ചി​റ​യു​ടെ ചു​റ്റും ക​രി​ങ്ക​ൽ കെ​ട്ടു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. ഈ ​പ​ണി പൂ​ർ​ത്തി​യാ​യ ശേ​ഷം ചി​റ​യി​ൽ വീ​ണു കി​ട​ക്കു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യും. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ചി​റ​യു​ടെ ര​ണ്ട ് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​പ്പം ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​ക്കും.