തയ്യേനി-പാലാവയൽ റോഡ് പ്രവൃത്തിയിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം
ത​യ്യേ​നി: പാ​ലാ​വ​യ​ൽ-​ത​യ്യേ​നി റോ​ഡ് ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ൻ വൈ​കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ന്നു. ഏ​റെ വ​ർ​ഷ​ത്തെ സ​ഹ​ന​സ​മ​ര​ങ്ങ​ൾ​ക്കും കാ​ത്തി​രി​പ്പി​നു​മൊ​ടു​വി​ലാ​ണ് പാ​ലാ​വ​യ​ൽ-​ത​യ്യേ​നി റോ​ഡി​ന് പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ച​ത്.

പാ​ലാ​വ​യ​ലി​ൽ നി​ന്നും ത​യ്യേ​നി​വ​രെ​യു​ള്ള 5.5 കി​ലോ​മീ​റ്റ​ർ ദൂ​രം വീ​തി കൂ​ട്ടി ക​ലു​ങ്കു​ക​ൾ തീ​ർ​ത്ത് വ​ള​വു​ക​ൾ നേ​രെ​യാ​ക്കി ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് 6 കോ​ടി 15 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 2017 മാ​ർ​ച്ച് 24 ന് ​പ്രൃ​ത്തി ആ​രം​ഭി​ച്ച് 2018 മാ​ർ​ച്ച് 23 ന് ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ വ്യ​വ​സ്ഥ.

എ​ന്നാ​ലി​പ്പോ​ൾ പാ​ലാ​വ​യ​ലി​ൽ നി​ന്നും ത​യ്യേ​നി​യി​ലേ​ക്കു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. കു​ണ്ടാ​രം മു​ത​ൽ ത​യ്യേ​നി വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രം ടാ​റിം​ഗ് ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല. മ​ഴ​യ്ക്കു മു​ന്പ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പി​ന്നെ​യും ദു​രി​ത​ത്തി​ലാ​കും.

റോ​ഡ് പ്ര​വൃ​ത്തി​യി​ൽ അ​പാ​ക​ത​യെ​ന്നു നാ​ട്ടു​കാ​ർ
2014ലെ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ത​യ്യേ​നി നി​വാ​സി​ക​ളി​ൽ ഒ​രു വി​ഭാ​ഗം ബ​ഹി​ഷ്ക​രി​ച്ച​തും റോ​ഡി​നു​വേ​ണ്ടി​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ റോ​ഡ് പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ച്ച റോ​ഡ് എ​സ്റ്റി​മേ​റ്റി​ലെ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​ര​മ​ല്ല നി​ർ​മി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

പാ​ലാ​വ​യ​ൽ ടൗ​ണി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റോ​ഡി​ന് തു​ട​ക്ക​ത്തി​ൽ പ്ലാ​ൻ പ്ര​കാ​ര​മു​ള്ള വീ​തി​യു​ണ്ടെ​ങ്കി​ലും മ​റ്റു പ​ല​ഭാ​ഗ​ങ്ങ​ളി​ലും വീ​തി കു​റ​വാ​ണെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഓ​വു​ചാ​ലു​ക​ൾ നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി ഇ​രു​വ​ശ​ങ്ങ​ളി​ലും ടാ​റിം​ഗ് അ​ട​ർ​ന്നു​തു​ട​ങ്ങി​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ മ​റ്റൊ​രു ആ​രോ​പ​ണം.

ടാ​റിം​ഗ് അ​ട​ർ​ന്നു​പോ​കു​ന്ന​തു കാ​ണാ​തി​രി​ക്കാ​ൻ റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലും ചെ​റി​യ ക​ല്ലു​ക​ൾ അ​ടു​ക്കി മ​ണ്ണി​ട്ടു ക​രാ​റു​കാ​ർ നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. ഇ​തു മാ​ത്ര​മ​ല്ല ഓ​വു​ചാ​ലു​ക​ൾ നി​ർ​മി​ച്ച​യി​ട​ങ്ങ​ളി​ൽ പ​ല ഭാ​ഗ​ത്തും വൈ​ദ്യു​ത തൂ​ണു​ക​ൾ ഓ​വു​ചാ​ലു​ക​ൾ​ക്ക് ന​ടു​വി​ലാ​ണു​ള്ള​ത്.ഇ​തു മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നു ത​ട​സ​മാ​കു​ന്ന​താ​യും പ​റ​യു​ന്നു.

ത​യ്യേ​നി ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ച്ച് ആ ​ഭാ​ഗ​ത്തു​ള്ള റോ​ഡി​ലെ വ​ള​വു നി​വ​ർ​ത്തി റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന​താ​ണ് ക​രാ​റി​ലെ വ്യ​വ​സ്ഥ​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.​

എ​ന്നാ​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​തെ പ​ഴ​യ വ​ള​വ് നി​ല​നി​ർ​ത്തി റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം.