ത​യ്യേ​നി ടൗ​ണിൽ നാ​ട്ടു​കാ​രുടെ പ്ര​തി​ഷേ​ധം
Wednesday, May 16, 2018 1:48 AM IST
ത​യ്യേ​നി:ത​യ്യേ​നി ടൗ​ണ്‍ ടാ​റിം​ഗ് ജോ​ലി​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മ​ട്ടാ​ണ് നി​ല​വി​ലു​ള്ള​ത്. വ്യാ​പാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധ​മാ​ണ് ഇ​തി​നു കാ​ര​ണം. ത​യ്യേ​നി ടൗ​ണി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡ് അ​ര മീ​റ്റ​റോ​ളം മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ണ് റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ​ലി​യ ഗ​ർ​ത്ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി. ഇ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ ഓ​വു​ചാ​ൽ ര​ണ്ട​ടി കൂ​ടി ഉ​യ​ർ​ത്തി റോ​ഡി​നു സ​മാ​ന്ത​ര​മാ​ക്കാ​നു​ള്ള നീ​ക്ക​വും നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും എ​തി​ർ​പ്പു​മൂ​ലം ന​ട​ന്നി​ട്ടി​ല്ല.
ഓ​വു​ചാ​ലു​ക​ളു​ടെ ഉ​യ​രം കൂ​ട്ടി​യാ​ൽ സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
മ​ഴ തു​ട​ങ്ങി​യാ​ൽ ഇ​നി ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള ഭാ​ഗം ന​ട​ത്തേ​ണ്ടെ​ന്നു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നു വ​ഴി​യൊ​രു​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.
എ​ന്നാ​ൽ റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നും ക​രാ​റു​കാ​ര​ൻ പ​റ​യു​ന്നു.