അപകടമൊഴിവാക്കാൻ സ്ഥാപിച്ച ഹന്പുകൾ അപകടക്കെണിയാകുന്നു
വി​ഴി​ഞ്ഞം: അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കോ​വ​ളം - ക​ളി​യി​ക്കാ​വി​ള തീ​ര​ദേ​ശ റോ​ഡി​ൽ സ്ഥാ​പി​ച്ച ഹന്പുക​ൾ അ​പ​ക​ട​ക്കെ​ണി​ക​ളാ​യി. ഓ​ട്ടോ​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റി​ഞ്ഞ് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക് പ​റ്റി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. വി​ഴി​ഞ്ഞ​ത്തും മു​ല്ലൂ​രി​ലും നി​ർ​മി​ച്ച ഹംന്പുക​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​യി മാ​റി​യ​ത്. അ​ടു​ക്കു​ക​ളാ​യി പ​ണി​ത ഹന്പു​ക​ൾ​ക്കി​ട​യി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി നി​ന്നും അ​മി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​യ​തും ഇ​വ​യു​ടെ ത​ക​ർ​ച്ച​ക്ക് വ​ഴി​തെ​ളി​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും ഓ​ട്ടോ​ക​ളു​ടെ​യും വീ​ലു​ക​ൾ ഹന്പു​ക​ൾ​ക്കി​ട​യി​ൽ​ക്കു​ടു​ങ്ങി​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും. വി​ഴി​ഞ്ഞം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ നി​ർ​മാ​ണ​മാ​ണ് ജ​ന​ത്തി​ന് ഏ​റെ വി​ന​യാ​യ​ത്. ഹന്പു ചാ​ടി​ക്ക​ട​ന്ന് വ​രു​ന്ന​വ​ർ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ന്‍റെ കു​ഴി​ക​ളി​ൽ പ​തി​ക്കു​ന്ന​തും പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

റോ​ഡു ന​വീ​ക​ര​ണം ക​ഴി​ഞ്ഞ​തോ​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ​തോ​ടെ​യു​ണ്ടാ​യ ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പേ വി​ഴി​ഞ്ഞം, മു​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ഹന്പു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്നു​ണ്ട്.​കൂ​ടാ​തെ ബൈ​പാ​സ് നി​ർ​മാ​താ​ക്ക​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നു​മു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​ര​മാ​യി ഓ​ടി​യ​തോ​ടെ ഹന്പു​ക​ൾ ഏ​ക​ദേ​ശം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. അ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ​ക്ക് കാ​ൽ​ന​ട​ക്കാ​ർ​ക്കും ക​ഷ്ട​കാ​ല​മാ​യി.