ത​ക​ർ​ന്ന റോ​ഡി​ൽ അ​പ​ക​ട​ ഭീ​തി​യി​ൽ യാ​ത്ര​ക്കാ​ർ; അനക്കമില്ലാതെ അധികൃതർ
വി​തു​ര: മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തൊ​ളി​ക്കോ​ട്-​വി​തു​ര റോ​ഡി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ന​വീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളോ ചെ​യ്യാ​ത്ത​താ​ണ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്കു പ്ര​ധാ​ന​കാ​ര​ണം. പ​രാ​തി​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ താ​ല്കാ​ലി​ക​മാ​യി കു​ഴി​ക​ള്‍ നി​ക​ത്തു​ക മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള പ്ര​വ​ര്‍​ത്ത​നം. ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍​ത്ത​ന്നെ ഇ​വി​ട​ത്തെ ച​ല്ലി​യും ടാ​റും ഇ​ള​കി​മാ​റി വീ​ണ്ടും കു​ഴി​യാ​കും. മ​ഴ​വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​തോ​ടെ ഈ ​കു​ഴി​ക​ളു​ടെ വ​ലി​പ്പം കൂ​ടു​ന്നു. പി​ന്നീ​ട് ഈ ​ഭാ​ഗ​ത്തെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി ത​ട​സ​പ്പെ​ടു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടേ​തു​ള്‍​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ദി​വ​സ​വും പോ​കു​ന്ന നെ​ടു​മ​ങ്ങാ​ട്- പൊ​ന്മു​ടി​ പാ​ത​യി​ലാ​ണ് ഈ ​സ്ഥി​തി. ചു​ള്ളി​മാ​നൂ​ര്‍ ജം​ഗ്ഷ​ന്‍ മു​ത​ലു​ള്ള റോ​ഡ് ഈ ​നി​ല​യി​ലാ​ണ്. ക​രി​ങ്ക​ട,​ പൂ​ങ്കാ​വ​നം ജം​ഗ്ഷ​നു​ക​ളി​ല്‍​ മാ​ത്ര​മാ​ണ് അ​ല്പം മെ​ച്ച​മു​ള്ള​ത്. മ​ന്നൂ​ര്‍​ക്കോ​ണ​ത്തു നി​ന്നു വി​തു​ര ച​ന്ത​മു​ക്കു​വ​രെ​യു​ള്ള ഭാ​ഗ​ത്തെ യാ​ത്ര​യാ​ണ് ഏ​റെ ദു​രി​തം. മ​ന്നൂ​ര്‍​ക്കോ​ണ​ത്തു നി​ന്നു തൊ​ളി​ക്കോ​ടു വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡു ത​ക​ര്‍​ന്നി​ട്ടു മാ​സ​ങ്ങ​ളാ​യി.

വ​ലി​യ വ​ള​വു​ക​ളും റോ​ഡി​ലേ​ക്കു ചാ​ഞ്ഞു നി​ല്‍​ക്കു​ന്ന പാ​ഴ്മ​ര​ങ്ങ​ളു​മാ​ണ് ഏ​റെ ഭീ​ഷ​ണി​യാ​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ഒ​ഴു​കി വ​രു​ന്ന മ​ണ്ണും ച​ര​ല്‍​ക്ക​ല്ലു​ക​ളും അ​ടി​യു​ന്ന​ത് റോ​ഡി​ല്‍​ത്ത​ന്നെ. വാ​ഹ​ന​ങ്ങ​ള്‍ ഈ ​മ​ണ്ണി​ല്‍ ക​യ​റി​യാ​ല്‍ വീ​ഴു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.​തൊ​ളി​ക്കോ​ട് ഹൈ​സ്കൂ​ള്‍ ജം​ഗ്ഷ​നി​ലെ റോ​ഡാ​ണ് വ​ള​വും വ​ശ​ങ്ങ​ളി​ലെ കു​ഴി​യും കൊ​ണ്ട് ഏ​റെ ദു​രി​ത​പൂ​ര്‍​ണ​മാ​യ​ത്. എ​തി​രെ വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്ന​തു കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

സ്കൂ​ള്‍​ദി​വ​സ​ങ്ങ​ളി​ല്‍ റോ​ഡി​ൽ കു​ട്ടി​ക​ൾ നി​ൽ​ക്കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു. തൊ​ളി​ക്കോ​ടു ജം​ഗ്ഷ​നി​ലും സ​മീ​പ​ത്തും ഉ​ണ്ടാ​യ കു​ഴി​ക​ളാ​ണ് മ​റ്റൊ​രു പ്ര​ശ്നം. വ​ലി​യ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു.

വി​തു​ര,തൊ​ളി​ക്കോ​ട് ഹൈ​സ്കൂ​ളു​ക​ള്‍ കൂ​ടാ​തെ നി​ര​വ​ധി യു​പി അ​ണ്‍ എ​യി​ഡ​ഡ് സ്കൂ​ളു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളും ഈ ​റോ​ഡി​ലൂ​ടെ പോ​കു​ന്നു​ണ്ട്. പൊ​ന്മു​ടി,പേ​പ്പാ​റ,ബോ​ണ​ക്കാ​ട് തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ മാ​ര്‍​ഗ​വും ഇ​തു ത​ന്നെ. വ​ര്‍​ഷ​ങ്ങ​ളാ​യി പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ലും പ​രി​ഹാ​ര​മാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​കു​ന്നു.