മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച് റോ​ഡി​ൽ മെ​റ്റ​ൽ​കൂ​ന
Wednesday, June 6, 2018 10:34 PM IST
ചെ​റു​തോ​ണി: ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ച്ച് റോ​ഡി​ൽ മെ​റ്റ​ൽ കൂ​ന. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​ക്കാ​ട്- കൊ​ച്ചു​ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ ഇ​ട​ക്കാ​ട് ഭാ​ഗ​ത്താ​ണ് ലോ​ഡു​ക​ണ​ക്കി​ന് മെ​റ്റ​ൽ കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​പോ​ലും ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം റോ​ഡി​ൽ മെ​റ്റ​ൽ കൂ​ട്ടി​യി​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി​രി​ക്ക​യാ​ണ്.

അ​ടു​ത്ത​പ്ര​ദേ​ശ​ത്തു​ള്ള റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​നാ​ണ് ക​രാ​റു​കാ​ര​ൻ മെ​റ്റ​ലി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ റോ​ഡു​പ​ണി വൈ​കു​മെ​ന്ന​തി​നാ​ൽ മെ​റ്റ​ൽ​കൂ​ന മാ​റ്റു​ന്ന​തി​ന് കാ​ല​താ​മ​സ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

സ്കൂ​ൾ തു​റ​ന്ന​തോ​ടെ ഇ​തു​വ​ഴി​വ​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​നാ​വാ​തെ തി​രി​കെ പോ​കേ​ണ്ടി​വ​ന്നു. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് റോ​ഡി​ൽ​നി​ന്നും മെ​റ്റ​ൽ​കൂ​ന മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.