മുട്ടത്ത് സ​ബ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം വൈ​കു​ന്നു
Wednesday, June 6, 2018 10:37 PM IST
മു​ട്ടം : മു​ട്ട​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടി​ക്ക​ടി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​തി​രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച 110 കെ.​വി. സ​ബ്സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
സ​ർ​ക്കാ​ർ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ഏറെ വ​ർ​ഷ​ങ്ങ​ളാ​യി അ​തി​രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​ണു​ഉ​ള്ള​ത്. ഇ​തി​നു പു​റ​മേ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്.
വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു. പ​തി​നേ​ഴ് വ​ർ​ഷം മു​ൻ​പ് മു​ട്ട​ത്ത് 110 കെ . ​വി . വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു​ള​ള വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്ക്കാ​രി​ക സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മ്മാ​ണ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്ത് വ​രു​ക​യും മു​ൻ വൈ​ദ്യു​തി മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ൾ​പ്പെടെ​യു​ള​ള ജ​ന​പ്ര​തിനി​ധി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു.
ഇ​തേ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 5.40 കോ​ടി അ​നു​വ​ദി​ച്ച് 2016 ജ​നു​വ​രി 29 ന് ​സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. 2016 ഡി​സം​ബ​റി​ൽ സ​ബ് സ്റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ 2018 ജ​നു​വ​രി​യോ​ടെ​യാ​ണ് സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലും അ​തി​ന് ശേ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചും സ​ബ് സ്റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ബ് സ്റ്റേ​ഷ​ൻ നി​ർമാ​ണ​ത്തി​ന് വേ​ണ്ടി രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മി​തി സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി വീ​ണ്ടും രം​ഗ​ത്ത് വ​രാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ക​ണ്‍​വീ​ന​ർ ടോ​മി മൂ​ഴി​ക്കു​ഴി​യി​ൽ പ​റ​ഞ്ഞു.