12 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, June 6, 2018 11:00 PM IST
കോ​ഴ​ഞ്ചേ​രി: 12 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ പോ​യ വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കി​ട​ങ്ങ​ന്നൂ​ർ കു​റി​ച്ചി​മു​ട്ടം എ​ഴി​ക്കാ​ട് കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ര്‍ 163 ൽ ​സു​ധാ​ക​ര​നെ (കു​റു​പ്പ് - 62) യാ​ണ് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ക​ഴി​ഞ്ഞ മാ​സം 17 ന് ​വൈ​കു​ന്നേ​രം നാ​ലി​നു പാ​ൽ വാ​ങ്ങാ​ന്‍ സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും കു​ത​റി ഓ​ടി ഓ​ടി​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി​യ മാ​താ​പി​താ​ക്ക​ളോ​ടു വി​വ​രം പ​റ​യു​ക​യും തു​ട​ര്‍​ന്ന് ഇ​വ​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ വി​വ​രം അ​റി​യി​ച്ചി​രു​ന്നു.
ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ അ​റി​യി​പ്പു​പ്ര​കാ​രം ആ​റ​ന്മു​ള പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.
എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍​വ​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നാ​രാ​യ​ണ​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി റ​ഫീ​ഖി​ന്‍റെ സ്ക്വാ​ ഡാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.
ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ ബി. ​അ​നി​ല്‍, എ​സ്ഐ സു​രേ​ഷ് കു​മാ​ര്‍, സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്ഐ രാ​ജ​ന്‍, എ​എ​സ്ഐ​മാ​രാ​യ ജ​യ​ച​ന്ദ്ര​ന്‍, ബി​ജു ജേ​ക്ക​ബ്, സി​പി​ഒ​മാ​രാ​യ കെ. ​സ​ന്തോ​ഷ് കു​മാ​ര്‍, സ​ജു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു. ‌