23കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 44 കാ​ര​ൻ അ​റ​സ്റ്റി​ൽ
Wednesday, June 6, 2018 11:00 PM IST
‌കോ​ഴ​ഞ്ചേ​രി: ആ​യു​ര്‍​വേ​ദ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന 23 കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍. മ​ല്ല​പ്പ​ള്ളി കൈ​പ്പ​റ്റ ആ​ലു​മൂ​ട്ടി​ല്‍ രാ​ജേ​ഷ് ജോ​ർ​ജി​നെ​യാ​ണ് (44) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നാ​രാ​യ​ണ​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി റ​ഫീ​ഖി​ന്‍റെ സ്ക്വാ​ഡാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ലീ​സ് വ​കു​പ്പി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ജ​യ​ദേ​വ​ന്‍ വ​ര​ച്ച രേ​ഖാ​ചി​ത്ര​വും പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് സ​ഹാ​യി​ച്ചു. കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​കു​ക​യും പ​ല​വ​ട്ടം ജ​യി​ല്‍​വാ​സം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ ബി. ​അ​നി​ല്‍, എ​സ്ഐ​മാ​രാ​യ സു​രേ​ഷ് കു​മാ​ര്‍, സി.​കെ. നാ​ണു, എ​എ​സ്ഐ ഹു​മ​യൂ​ണ്‍, സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, സ​ജു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു. ‌