പു​ക​യി​ല​വി​രു​ദ്ധ വാരാ​ച​ര​ണം സ​മാ​പി​ച്ചു
Wednesday, June 6, 2018 11:15 PM IST
കൊ​ല്ലം: ലോ​ക പു​ക​യി​ല​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണം സ​മാ​പി​ച്ചു. വാ​രാ​ച​ര​ണ വേ​ള​യി​ൽ വി​വി​ധ ഫെ​റോ​ന​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ൾ, റാ​ലി​ക​ൾ, തെ​രു​വു​നാ​ട​കം, തെ​രു​വോ​ര പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.

വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി മ​യ​ക്കു​മ​രു​ന്ന് ലോ​ബി സ​ജീ​വ​മാ​യി​രി​ക്ക​യാ​ണെ​ന്നും വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും പാ​ൻ​മ​സാ​ല അ​ട​ക്ക​മു​ള്ള ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​ടി.​ജെ.​ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

വാ​രാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജി.​വി​ൻ​സ​ന്‍റ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി കെ.​ജെ.​തോ​മ​സ്, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി എ.​ജെ.​ഡി​ക്രൂ​സ്, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, ആ​ന്‍റ​ണി ലി​യോ​ൺ, ബി.​സെ​ബാ​സ്റ്റ്യ​ൻ, എം.​എ​ഫ്.​ബ​ർ​ഗ്ലി​ൻ, എ​സ്.​സ്റ്റീ​ഫ​ൻ, ബി​നു മൂ​താ​ക്ക​ര, മാ​നു​വ​ൽ, ലീ​നാ ആ​ന്‍റ​ണി, മേ​ഴ്സി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.