മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ബ​ത്തേ​രി ന​ഗ​ര​സ​ഭ ന​ട​പ​ടി തു​ട​ങ്ങി
Thursday, June 7, 2018 12:05 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടൗ​ണി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ബ​ത്തേ​രി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യും ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി രാ​ത്രി​കാ​ല പ​രി​ശോ​ധ​ന തു​ട​ങ്ങി. ന​ഗ​ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പി​നെ അ​വ​ഗ​ണി​ച്ച് ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച അ​ന്പ​തോ​ളം പേ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി. പ​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പി​ടി​യെ​ടു​ത്തു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ​യും ജ​ന​മൈ​ത്രി പോ​ലീ​സും ചേ​ർ​ന്ന് ജ​ന​ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. പി​ഴ ന​ൽ​കി​യി​ട്ടും തു​ട​ർ​ന്നും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ക​യും കൂ​ടാ​തെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​എ​ൽ. സാ​ബു അ​റി​യി​ച്ചു.
മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കുക​യാ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ള്ള​തി​നാ​ൽ ക​രു​വ​ള്ളി​ക്കു​ന്നി​ൽ മാ​ലി​ന്യം ക​ത്തി​ക്കാ​ൻ പാ​ടി​ല്ല. ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ടേ​ണ്ട സ്ഥിതി. പ​രി​ശോ​ധ​ന​യ്ക്ക് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​എ​ൽ. സാ​ബു, കൗ​ണ്‍​സി​ല​ർ സോ​ബി​ൻ വ​ർ​ഗീ​സ്, ജ​ന​മൈ​ത്രി പോ​ലീ​സ് ക​മ്യൂ​ണി​റ്റി റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ പി.​വി. മു​ര​ളി, അ​ഡീ​ഷ​ണ​ൽ സ​ബ് ഇ​ൻ​സ്പ​ക്ട​ർ വി.​പി. വി​ജ​യ​ൻ, ന​ഗ​ര​സ​ഭാ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എ​സ്. സൂ​ധീ​ർ, ബി. ​മ​നോ​ജ്, പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, മു​ഹ​മ്മ​ദ് ഹ​നീ​ഫ, എം.​എ​ച്ച്. നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.