സമ്മിശ്രപച്ചക്കറി വിത്ത്
Thursday, June 7, 2018 12:05 AM IST
ക​ൽ​പ്പ​റ്റ: എ​സ്ഡി​എം​എ​ൽ​പി സ്കൂ​ളി​ൽ ഹ​രി​തോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​മ്മി​ശ്ര പ​ച്ച​ക്ക​റി വി​ത്തും വൃ​ക്ഷ​ത്തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. പ്ര​മു​ഖ ക​ർ​ഷ​ക​ൻ മാ​ട്ടി​ൽ അ​ല​വി സ്കൂ​ൾ ലീ​ഡ​ർ​ക്ക് വൃ​ക്ഷ​ത്തൈ ന​ൽ​കി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പാ​ഠ​ത്തി​ന​പ്പു​റം എ​ന്ന കൈ​പ്പു​സ്ത​ക​വും വൃ​ക്ഷ​ത്തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പി.​ആ​ർ. ഗി​രി​നാ​ഥ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ല​ത, വൈ​ശാ​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ള​ഗ​പ്പാ​റ: ഗ​വ. യു​പി സ്കൂ​ളി​ൽ ശ്രേ​യ​സ് കൊ​ള​ഗ​പ്പാ​റ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ൽ അ​ധ്യാ​പ​ക​രോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടു​മൊ​പ്പം പി​ടി​എ അം​ഗ​ങ്ങ​ൾ എ​സ്എ​സ്ജി അം​ഗ​ങ്ങ​ൾ ശ്രേ​യ​സ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വൃ​ക്ഷ​ത്തൈ വി​ത​ര​ണം മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ്രേ​യ​സി​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ലു​ള്ള ഔ​ഷ​ധ​ച്ചെ​ടി ന​ടീ​ൽ ക​ർ​മം ഫാ. ​ജോ​ർ​ജ് പൊ​ക്ക​ത്താ​യി​ൽ നി​ർ​വ​ഹി​ച്ചു. നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം എ​സ്എ​സ്ജി ക​ണ്‍​വീ​ന​ർ കെ.​ഡി. കു​ര്യാ​ക്കോ​സ് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​രാ​ജ​ൻ സ്വാ​ഗ​ത​വും ഷാ​ഹു​ൽ ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.