ഏ​നാ​ന്തി​ക്ക​ട​വ് പാ​ലം നിർമാണത്തിന് ഒരുങ്ങുന്നു
Thursday, June 7, 2018 12:07 AM IST
എ​ട​ക്ക​ര: ക​രു​ളാ​യി, ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യെ​യും ത​മ്മി​ൽ കൂ​ട്ടി​യി​ണ​ക്കു​ന്ന ഏ​നാ​ന്തി​ക്ക​ട​വ് പാ​ല​ത്തി​നു ചി​റ​ക് മു​ള​യ്ക്കു​ന്നു. കാ​ർ​ഷി​ക കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളാ​യ പ​ള്ളി​ക്കു​ത്ത്, പ​ന​മ​ണ്ണ പ്ര​ദേ​ശ​ങ്ങ​ളേ​യും ഏ​നാ​ന്തി, ക​രു​ളാ​യി, നി​ല​ന്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളെ​യും കൂ​ട്ടി യോ​ജി​പ്പി​ക്കു​ന്ന ഏ​നാ​ന്തി​ക​ട​വ് പാ​ലം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ്. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ശ്ര​ശ​മ​ഫ​ല​മാ​യി പാ​ല​ത്തി​നു ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു​ക​ഴി​ഞ്ഞു.

ഇ​നി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്കു​ത്ത്, കാ​വ​ലം​കോ​ട്, പ​ന​മ​ണ്ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് നി​ല​ന്പൂ​രി​ലേ​ക്കും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കും പോ​കു​ന്ന​തി​നു ഏ​നാ​ന്തി​ക​ട​വി​ലെ തോ​ണി​ക്ക​ട​വി​നെ​യാ​ണ് കാ​ല​ങ്ങ​ളാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ എ​ട്ടു​മാ​സ​ത്തോ​ളം തോ​ണി മാ​ത്ര​മാ​യി​രു​ന്നു ക​രി​ന്പു​ഴ ക​ട​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യം. ഈ ​ദു​ര​വ​സ്ഥ​ക്കാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​കാ​ൻ പോ​കു​ന്ന​ത്.

നി​ല​ന്പൂ​രി​ലെ നി​ർ​ദ്ദി​ഷ്ട ബൈ​പാ​സി​ൽ​നി​ന്ന് ചു​ങ്ക​ത്ത​റ​യി​ലേ​ക്ക് ഏ​നാ​ന്തി​പാ​ലം വ​ഴി​യു​ള്ള യാ​ത്ര അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ കെഎൻ​ജി റോ​ഡി​ലെ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​യ്ക്കു​വാ​നും സ​ഹാ​യി​ക്കും. തി​ക​ച്ചും കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല​ലെ 9, 10, 11, 12, വാ​ർ​ഡു​ക​ളി​ലേ ജ​ന​ങ്ങ​ൾ​ക്കു അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​വാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നും ഈ ​പാ​ലം വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​പ്പെ​ടും.

10.93 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ പാ​ല​ത്തി​നു എ​ട്ടു​മീ​റ്റ​ർ വീ​തി​യും ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​ന്ന​ര​മീ​റ്റ​ർ വീ​തം ന​ട​പ്പാ​ത​യും 1.400 കി​ലോ​മീ​റ്റ​ർ സ​മീ​പ​റോ​ഡും ഉ​ണ്ട്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ സൗ​ജ​ന്യ​മാ​യി പ​തി​നൊ​ന്ന് മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ല​വും വി​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​നാ​ന്തി​ക്ക​ട​വ് പാ​ല​ത്തി​നാ​യു​ള്ള നാ​ട്ടു​കാ​രു​ടെ മു​റ​വി​ളി​ക്ക് ദ​ശാ​ബ്ദ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. മു​ൻ കാ​ല​ങ്ങ​ളി​ൽ പ​ല​ത​വ​ണ ഈ ​പാ​ലം പ​രി​ഗ​ണ​ന​യി​ൽ വ​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ത​ഴ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.