ഡോ​ർ ഷ​ട്ട​റി​ല്ല, പി​ൻ സീ​റ്റി​ന് സു​ര​ക്ഷാ​ക​വ​ച​മി​ല്ല; സ്കൂ​ൾ തു​റ​ക്കാ​റാ​യി​ട്ടും ബ​സു​ക​ൾ പ​ഴ​യ​പ​ടി ത​ന്നെ
Thursday, June 7, 2018 12:19 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ സു​ര​ക്ഷ​യ്ക്ക് നേ​രെ ക​ണ്ണ​ട​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മി​ക്ക സ്വ​കാ​ര്യ ബ​സു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ല. പ​ല സി​റ്റി ബ​സു​ക​ളും ഡോ​ർ ഷ​ട്ട​ർ അ​ഴി​ച്ചു​വ​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണ്. വാ​തി​ലി​ന​രി​കി​ൽ കൈ​പ്പി​ടി പോ​ലും ഇ​ല്ലാ​തെ​യാ​ണ് ചി​ല ബ​സു​ക​ൾ ഓ​ടു​ന്ന​ത്. ബ​സു​ക​ൾ​ക്ക് ഫി​റ്റ്ന​സും പെ​ർ​മി​റ്റും ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വാ​തി​ലു​ക​ൾ ആ​വ​ശ്യ​മാ​ണ്.

സി​റ്റി ബ​സു​ക​ൾ​ക്ക് മു​ന്നി​ലും പി​റ​കി​ലും വാ​തി​ലു​ണ്ടെ​ങ്കി​ലും വാ​തി​ൽ​പ്പാളി​യി​ല്ലാ​തെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ചി​ല ബ​സു​ക​ളി​ൽ മു​ന്നി​ൽ മാ​ത്ര​മാ​ണ് വാ​തി​ൽ​പ്പൊ​ളി​യു​ണ്ടാ​വു​ക. മു​ന്നി​ലും പി​ന്നി​ലും വാ​തി​ൽ​പ്പൊ​ളി വ​ച്ചാ​ൽ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കേ​ണ്ടി വ​രു​മെ​ന്ന വി​ചി​ത്ര ന്യാ​യ​മാ​ണ് ബ​സ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. എന്നാൽ, ഓ​ട്ടോ​മാ​റ്റി​ക് ഡോ​റു​ക​ളു​ള്ള ബ​സു​ക​ളും ഡോർ തു​റ​ന്നി​ട്ടാണ് യാ​ത്ര ന​ട​ത്തു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ​യ​ത്ത് ബ​സു​ക​ളി​ൽ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല​ബ​സു​ക​ൾ​ക്കം ജ​ന​ൽ​ഷ​ട്ട​റി​ല്ല. മ​ഴ​വെ​ള്ളം ബ​സി​നു​ള്ളി​ലേ​ക്കെ​ത്തും.

സി​റ്റി ബ​സു​ക​ളി​ൽ മി​ക്ക​തി​ലും പി​ന്നി​ലെ വാ​തി​ലി​നോ​ട് ചേ​ർ​ന്ന സു​ര​ക്ഷ വേ​ലി​യും സീ​റ്റും ത​മ്മി​ലെ അ​ക​ലം വ​ള​രെ കു​റ​വാ​ണ്. ഇ​തി​നാ​ൽ പി​ന്നി​ലെ സീ​റ്റി​ൽ ഒ​രാ​ൾ​ക്കും ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഇ​തി​നി​ട​യി​ലൂ​ടെ ഞെ​ങ്ങി​ഞെ​രു​ങ്ങി സീ​റ്റു​പി​ടി​ച്ചാ​ലും, കാ​ൽ​മു​ട്ട​ട​ക്കം ഫു​ട്ബോ​ർ​ഡി​ലേ​ക്ക് നീ​ണ്ടു​നി​ൽ​ക്കും. ഫു​ട് ബോ​ർ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ക​യ​റു​ന്പോ​ഴും ഇ​റ​ങ്ങു​ന്പോ​ഴും പി​ന്നി​ലെ സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​യാ​ളു​ടെ കാ​ൽ ത​ട്ടു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു.