‌കാ​ട്ടുപോ​ത്തു​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ൽ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് നാ​ട്ടു​കാ​ർ
Thursday, June 7, 2018 12:21 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ് പരിസരത്ത് കാ​ട്ടു​പോ​ത്തു​ക​ളെ പേ​ടി​ച്ചു ഉ​റ​ക്കം കി​ട്ടാ​തെ നാ​ട്ടു​കാ​ർ. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​ങ്കാ​ട്, വ​ട്ട​ക്ക​യം പ്ര​ദേ​ശ​വാ​സി​ക​ളാ​ണു ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന​ത്.
രാ​ത്രി​യാ​യാ​ൽ കാ​ടി​റ​ങ്ങി ഓ​നി​പ്പു​ഴ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടു​പോ​ത്തു​ക​ൾ വ​ട്ട​ക്ക​യം റോ​ഡി​ൽ യാത്രക്കാർ​ക്കു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി - ചെ​മ്പ​നോ​ട റോ​ഡി​ലും സ​മാ​ന പ്ര​ശ്ന​മു​ണ്ട്.
ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​നാ​ണെ​ന്ന പേ​രി​ൽ വ​നം വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ല. കൃഷിഭൂ​മി​ക​ളി​ലേ​ക്കു വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ട​ക്കാ​തി​രി​ക്കാ​ൻ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച സൗ​ര​​വേ​ലി​ക​ളൂം കി​ട​ങ്ങുക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.
വ​ന​വും കൃ​ഷി​ഭൂ​മി​യും വേ​ർ​തി​രി​ച്ചു ക​ന്മ​തി​ൽ നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചെ​വി​ക്കൊ​ള്ളാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ർ​ക്കും താ​ത്പ​ര്യ​മി​ല്ല. വ​ർ​ഷം തോ​റും സൗ​ര വേ​ലി​യും കി​ട​ങ്ങും നി​ർ​മി​ക്കു​ന്ന​താ​ണ് ഇ​വ​ർ​ക്ക് ലാ​ഭ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. റെ​യി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ടും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു താ​ത്പ​ര്യ​മി​ല്ല.
വ​ട്ട​ക്ക​യം, ഇ​ളം​കാ​ട് മേ​ഖ​ല​ക​ളി​ൽ രാ​ത്രി​യാ​യാ​ൽ റോ​ഡി​ലും വീ​ട്ടു​വ​ള​പ്പി​ലു​മെ​ല്ലാം കാ​ട്ടു​പോ​ത്തു​ക​ള​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ല​സു​ന്ന​താ​ണു ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. വ​ന​പാ​ല​ക​ർ ഇ​തൊ​ന്നും കാ​ണാ​തെ ഉ​റ​ക്കം ന​ടി​ച്ചി​രി​ക്കു​ക​യാ​ണ്.
രാ​ത്രി കാ​ല പ​ട്രോ​ളിം​ഗ് ന​ട​ക്കു​ന്നി​ല്ല.
വാ​ച്ച​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​വും ന​ട​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും നാ​ട്ടു​കാ​ർ​ക്കു​ണ്ട്.
കി​ട​ങ്ങും​ വേ​ലി​യു​മെ​ല്ലാം മ​റി​ക​ട​ന്നെത്തുന്ന കാ​ട്ടാ​ന​ക്കൂ​ട്ട​വും പെ​രു​വ​ണ്ണാ​മൂ​ഴി മേ​ഖ​ല​യു​ടെ പ​ല ഭാ​ഗ​ത്തും ക​ർ​ഷ​ക​ർ​ക്കും വി​ള​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.