ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ലെ ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ അ​ർ​പ്പി​ച്ച് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Thursday, June 7, 2018 12:21 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ്വാ​മി​നാ​ഥ​ൻ ക​മ്മ​ിറ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കണമെന്നും ആവശ്യപ്പെട്ട് ഉ​ത്ത​രേ​ന്ത്യ​യി​ൽ രാ​ഷ്ട്രീ​യ കി​സാ​ൻ​മ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മ​ഹാ​ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ൽ പോ​ലീ​സ് വെ​ടി​യേ​റ്റ് മ​രി​ച്ചവർക്ക് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ​ക​മ്മ​ിറ്റി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.
സ​മ​ര​ത്തി​ന്‍റെ ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ട് തി​രു​ത്തി സ​മ​രം അ​ടി​യ​ന്ത​ര​മാ​യി ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കാ​നും ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ജൂ​ഷ് മാ​ത്യൂ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ച​ന്ദ്ര​ൻ, ടി.​പി. നാ​രാ​യ​ണ​ൻ, ജോ​സ് കാ​രി​വേ​ലി, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, ബി​ജു ക​ണ്ണ​ന്ത​റ, എ​ൻ. രാ​ജ​ശേ​ഖ​ര​ൻ, അ​ഗ​സ്റ്റി​ൻ ക​ണ്ണേ​ഴ​ത്ത്, എം. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, കു​ഞ്ഞി​കൃ​ഷ്ണ​ൻ മ​ണി​യൂ​ർ, അ​ബ്ദു​ള്ള പ​ട്ട​യാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.