ആ​റ് മാ​സ​ത്തി​നി​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത് 65 ല​ക്ഷം രൂ​പ
Thursday, June 7, 2018 12:22 AM IST
നാ​ദാ​പു​രം: കു​ഴ​ൽപ്പ​ണ വി​ത​ര​ണ​ക്കാ​രെ ആ​ക്ര​മി​ച്ച് ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ നി​ന്ന് ക​വ​ർ​ന്ന​ത് 65 ല​ക്ഷ​ത്തി​ൽ പ​രം രൂ​പ.
ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സി​ന് നി​ർ​ണ്ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ക​ല്ലാ​ച്ചി​യി​ൽ പോ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ഒ​ന്നാം പ്ര​തി അ​യ​നി​ക്കാ​ട് സ്വ​ദേ​ശി ഫൈ​സ​ലി​ന്‍റെ നേ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​റ് മാ​സ​ത്തി​നി​ട​യി​ൽ അ​ര​ക്കോ​ടി​യിലേറെ രൂപ ത​ട്ടി​യ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ മാ​സം പ​തി​നെ​ട്ടി​ന് പു​റ​മേ​രി കു​നി​ങ്ങാ​ട് റോ​ഡി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മൊ​കേ​രി സ്വ​ദേ​ശി​യാ​യ കു​ഴ​ൽ​പ്പ​ണ വി​ത​ര​ണ​ക്കാ​ര​നെ വ​ടി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് അ​ധോ​ലോ​ക സം​ഘ​ങ്ങ​ളെ വെ​ല്ലു​ന്ന പ​ണ​മി​ട​പാ​ടു​ക​ൾ പു​റ​ത്ത് വ​രു​ന്ന​ത്.
നാ​ദാ​പു​രം മേ​ഖ​ല​യി​ൽ മാ​സം 15 കോ​ടി​യോ​ളം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ ഇ​ട​പാ​ട് ന​ട​ക്കു​ന്ന​താ​യും വി​ല്ല്യാ​പ്പ​ള​ളി, കൊ​ടു​വ​ള്ളി മേ​ഖ​ല​യി​ലെ ചി​ല​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും പോ​ലീ​സി​ന് സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​സാ​മി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ ഫൈ​സ​ലി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്ന് കു​ഴ​ൽ​പ്പ​ണ ഇ​ട​പാ​ടു​കാ​രു​ടെ​യും ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. മി​ക്ക ക​വ​ർ​ച്ചക്കേ​സു​ക​ളി​ലും പോ​ലീ​സി​ന് പ​രാ​തി​ക​ൾ ല​ഭി​ക്കാ​റി​ല്ല. പു​റ​മേ​രി സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് ഇ​ത്ത​രം സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന ക​ല്ലാ​ച്ചി സ്വ​ദേ​ശി ടി.​പി. മു​ഹ​മ്മ​ദാ​ണ് ഫൈ​സ​ലി​നൊ​പ്പം ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ന്പ് കു​ഴ​ൽ​പ്പ​ണ വി​ത​ര​ണ​ക്കാ​ര​നാ​യി​രു​ന്ന മു​ഹ​മ്മ​ദ് വി​ത​ര​ണം നി​ർ​ത്തി ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തും ഇ​വ​ർ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി പ​ണം ത​ട്ടി​പ്പ​റി​ച്ചെ​ടു​ത്ത​താ​യി വി​വ​ര​മു​ണ്ട്.
ഫൈ​സ​ൽ ന​ൽ​കി​യ വി​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ദാ​പു​രം, ക​ല്ലാ​ച്ചി, വി​ല്ല്യാ​പ്പ​ള്ളി മേ​ഖ​ല​യി​ലെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളു​ള്ള ഇ​ട​പാ​ടു​കാ​രെ പോ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. ഫൈ​സ​ലു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന നാ​ല് പേ​രെ കൂ​ടാ​തെ മ​റ്റു ചി​ല​ർ​ക്കാ​യും പോ​ലീ​സ് വ​ല​വി​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ നാ​ദാ​പു​രം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.