വി​ല​ങ്ങാ​ട് ത​രി​പ്പ മ​ല​യി​ൽ കാ​ട്ട​ന​ക്കൂ​ട്ട​ം കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, June 7, 2018 12:22 AM IST
വി​ല​ങ്ങാ​ട്: ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ ത​രി​പ്പ മ​ല​യി​ൽ കാ​ട്ടാ​നക്കൂ​ട്ട​ം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. കോ​ള​നി​യു​ടെ മു​ക​ൾ ഭാ​ഗ​ത്തെ മ​ല​യി​ലാ​ണ് ആ​ന​ക്കൂ​ട്ട​മി​റ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.
ത​രി​പ്പ ച​ന്തു, മാ​ടാ​ഞ്ചേ​രി കേ​ള​പ്പ​ൻ, ചെ​റി​യ കേ​ള​പ്പ​ൻ, കു​ഞ്ഞാ​ൻ ത​രി​പ്പ, ന​ടു​വി​ൽപു​ര ച​ന്തു​, ശ​ങ്ക​ര​ൻ മു​ള്ള​ന്പ​ത്ത് എ​ന്നി​വ​രു​ടെ തെ​ങ്ങു​ക​ൾ, ക​മുകുക​ൾ, വാ​ഴ എ​ന്നി​വ​യാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.
കു​റ്റ്യാ​ടി വ​ന മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ആ​ന​ക്കൂ​ട്ടം നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. ഇ​വി​ടെ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് നോ​ക്കാ​റി​ല്ലെ​ന്ന് കോ​ള​നി വാ​സി​ക​ൾ പ​റ​യു​ന്നു.