കാ​റും സ്കൂട്ടറും കൂ​ട്ടി​യി​ടി​ച്ച് സ​ഹ​.ബാ​ങ്ക് ജീ​വ​ന​ക്കാ​രി മ​രി​ച്ചു
Thursday, June 7, 2018 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​റും സ്കൂട്ടറും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി മ​രി​ച്ചു. പാ​ലോ​ട് കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ക​ല്ല​റ മു​തു​വി​ള പാ​ലോ​ട്ടു​കോ​ണം നി​തി​ന്‍ നി​വാ​സി​ല്‍ എ​ല്‍. റീ​ന(44) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 28ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് കീ​ഴാ​യി​ക്കോ​ണ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂട്ടറില്‍ കാ​റി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ര​ണം. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം സം​സ്‌​ക​രി​ച്ചു. മ​ക​ന്‍: റി​തി​ന്‍.