മാ​ള​ച്ചാ​ലി​ലെ വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധം: നാ​ട്ടു​കാ​ർ ബ​ണ്ട് തു​റ​ന്നു വെ​ള്ള​മൊ​ഴു​ക്കി
Thursday, June 7, 2018 12:59 AM IST
മാ​ള: വെ​ള്ള​ത്തി​ന് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും നി​റ​മാ​റ്റ​വു​മാ​യ​പ്പോ​ൾ ജ​ന​ങ്ങ​ൾ മാ​ള​ച്ചാ​ലി​ലെ ബ​ണ്ട് തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കി​വി​ട്ടു. മാ​ള​ച്ചാ​ലി​ലെ വെ​ള്ള​ത്തി​ന് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി നി​റ​മാ​റ്റ​വും ദു​ർ​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി​യി​ട്ട്. ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു എ​തി​ർ​വ​ശ​മു​ള്ള തോ​ടി​ൽ കെ​ട്ടി​യി​രു​ന്ന ബ​ണ്ടാ​ണ് ഇ​ന്ന​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ന​ങ്ങ​ൾ തു​റ​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം മാ​ള​ച്ചാ​ലി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ന്തു​പൊ​ന്തി​യി​രു​ന്നു. ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​നാ​യി വേ​ന​ലി​ൽ കെ​ട്ടി​യി​രു​ന്ന ബ​ണ്ടാ​ണ് പൊ​ട്ടി​ച്ച​ത്. ബ​ണ്ട് ഉ​ണ്ടാ​യി​രു​ന്ന​തു​മൂ​ലം വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മാ​ള​ച്ചാ​ലി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം മാ​ലി​ന്യ​ങ്ങ​ളും വെ​ള്ളം ഉ​യ​ർ​ന്ന​പ്പോ​ൾ സ​മീ​പ​ത്തെ പു​ല്ലു​ക​ൾ ചീ​ഞ്ഞ് വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന​തും രൂ​ക്ഷ​ഗ​ന്ധ​ത്തി​ന് ഇ​ട​യാ​ക്കി. രൂ​ക്ഷ​ഗ​ന്ധം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ള​വാ​ക്കി. സ​മീ​പ​ത്തെ ആ​രാ​ധ​നാ​ല​യ​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്കും വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​ത് പ്ര​ശ്ന​മാ​യി മാ​റി. ജൂ​ണ്‍ ആ​ദ്യ​വാ​രം സാ​ധാ​ര​ണ വ​ർ​ഷ​ങ്ങ​ളി​ൽ ബ​ണ്ട് ക​രാ​റു​കാ​ര​ൻ തു​റ​ക്കു​ന്ന​താ​ണ്. ഈ ​വ​ർ​ഷം അ​ത് വൈ​കി​യ​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നാ​ട്ടു​കാ​ർ തു​റ​ക്കു​ക​യാ​യി​രു​ന്നു.
മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​കു​മാ​ര​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ബി​ജു ഉ​റു​മീ​സ്, വ​ർ​ഗീ​സ് വ​ട​ക്ക​ൻ, ടി.​എ​സ്.​ശ്രീ​ജി​ത്ത്, സ​ലാം ചൊ​വ്വ​ര, കെ.​എം.​ബാ​വ, സാ​ദി​ഖ് ഇ​സ്മ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​തൃ​ത്വം ന​ല്കി