റി​ഫ്രാ​ക്ട​റീ​സ് കോ​ന്പൗ​ണ്ടി​ന്‍റെ മ​തി​ൽ നി​ർ​മാ​ണം തടഞ്ഞു
Thursday, June 7, 2018 12:59 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന റി​ഫ്രാ​ക്ട​റീ​സ് കോ​ന്പൗ​ണ്ടി​ന്‍റെ മ​തി​ൽ നി​ർ​മാ​ണം പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലാ​ണെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഈ ​പ്ര​ദേ​ശ​ത്തെ വാ​ർ​ഡ് സ​ഭ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ സ് കെ​ച്ച് ന​ൽ​കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം റി​ഫ്രാ​ക്ട​റീ​സ് കോ​ന്പൗ​ണ്ടി​ന്‍റെ അ​ക​ത്തേ​ക്ക് എ​ട്ടു മീ​റ്റ​റോ​ളം പു​റ​ന്പോ​ക്ക് ഉ​ള്ള​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ചാ​ല​ക്കു​ടി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന റോ​ഡാ​യ ഇ​വി​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. റി​ഫ്രാ​ക്ട​റീ​സ് കോ​ന്പൗ​ണ്ടി​ന്‍റെ ഭാ​ഗ​ത്ത് റോ​ഡി​ന് വ​ള​രെ വീ​തി കു​റ​വു​മാ​ണ്. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ർ​മാ​ണം ത​ട​ഞ്ഞ​ത്. പു​റ​ന്പോ​ക്ക് ഒ​ഴി​വാ​ക്കി റി​ഫ്രാ​ക്ട​റീ​സ് സ്ഥ​ല​ത്തെ മ​തി​ൽ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തെ 16 കൗ​ണ്‍​സി​ല​ർ​മാ​ർ ചെ​യ​ർ​പേ​ഴ്സ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.