ആ​യു​ഷ് ഫ​ണ്ട് ധ​ന​വി​നി​യോ​ഗം സു​താ​ര്യ​മ​ല്ലെ​ന്ന്
Thursday, June 7, 2018 1:17 AM IST
ക​ണ്ണൂ​ർ: ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളി​ലും മ​സാ​ല ഉ​ത്പ​ന്ന​ങ്ങ​ളി​ലു​മു​ള്ള വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽ​സി​എം​എ​സ്, എം​എ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും സാ​ന്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​തി​ന് ഫ​ണ്ടി​ല്ലെ​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളു​ടെ അ​ഭി​പ്രാ​യം തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​താ​ണെ​ന്ന് ക​റു​വ​പ്പ​ട്ട ക​ർ​ഷ​ക​നാ​യ പ‍​യ്യാ​ന്പ​ല​ത്തെ ലി​യോ​നാ​ർ​ഡ് ജോ​ൺ.
ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഡ്ര​ഗ് ഇ​ൻ​സ്പെ​ക്‌ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നും മ​റ്റു​മു​ള്ള ഫ​ണ്ട് നേ​ര​ത്തെ​ത​ന്നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​യു​ഷ് മു​ഖേ​ന ല​ഭി​ക്കു​ന്ന ഫ​ണ്ടി​ന്‍റെ ധ​ന​വി​നി​യോ​ഗം സു​താ​ര്യ​മ​ല്ലെ​ന്നാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. പു​തി​യ കീ​ട​നാ​ശി​നി​പ്ര​യോ​ഗം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്ന എ​ൽ​സി​എം​എ​സ്, എം​എ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ​ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ ആ​വ​ശ്യ​മി​ല്ലെ​ന്ന് മ​ന്ത്രി​യെ തി​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​ത്തി​ലെ ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്കം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് ലി​യോ​നാ​ർ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി.