മാ​ട​ത്തി​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി​യി​ല്‍ വീ​ണ്ടും വി​ള്ള​ല്‍
Thursday, June 7, 2018 1:17 AM IST
ഇ​രി​ട്ടി: ത​ല​ശേ​രി-​വ​ള​വു​പാ​റ അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യു​ടെ വീ​തി​കൂ​ട്ട​ല്‍ പ്ര​വൃ​ത്തി​ക്കി​ട​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ മാ​ട​ത്തി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യി​ല്‍ വി​ള്ള​ല്‍ വീ​ണ​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.
ഏ​താ​നും മാ​സം മു​ന്പ് ഇ​വി​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ക്കു​ക​യും മ​റ്റൊ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​ന്നി​നു മു​ക​ളി​ല്‍ നി​ല​കൊ​ള്ളു​ന്ന ദേ​വാ​ല​യം അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ർ​മി​ച്ച​ത്. മൂ​ന്ന് മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ 15 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​യി​രു​ന്നു കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ര്‍​മി​ച്ച​ത്. പ​ത്തു മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ ക​രി​ങ്ക​ല്ലു പാ​കി ഭി​ത്തി ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ര്‍​മി​ച്ച് മ​ണ്ണു നി​റ​ച്ച ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ള​മി​റ​ങ്ങി വി​ള്ള​ല്‍ വീ​ണ​ത്. ഇ​തോ​ടെ ഭി​ത്തി​ക്കി​ട​യി​ല്‍ നി​റ​ച്ച മ​ണ്ണ് നീ​ക്കം​ചെ​യ്ത് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന വി​ധ​ത്തി​ല്‍ ജി​എ​സ്പി സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ള്ള പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ലോ​ക​ബാ​ങ്കി​ന്‍റെ ഉ​ന്ന​ത​ത​ല സം​ഘം ഭി​ത്തി പ​രി​ശോ​ധി​ച്ചു. ഭി​ത്തി റോ​ഡി​ലേ​ക്കു വീ​ണാ​ല്‍ വ​ന്‍ അ​പ​ക​ട​മു​ണ്ടാ​കും. പ​ള്ളി​യും അ​പ​ക​ട​ത്തി​ലാ​കും.