പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
Thursday, June 7, 2018 1:24 AM IST
കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രി​സ്ഥി​തി പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ ലേ​ാക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. കാ​ന്പ​സ് ഹ​രി​താ​ഭ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വൃ​ക്ഷ​തൈ ന​ടീ​ൽ ഉ​ദ്ഘാ​ട​നം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ജി.​ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​എ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​എം.​മു​ര​ളീ​ധ​ര​ൻ ന​ന്പ്യാ​ർ, സ്കൂ​ൾ ഓ​ഫ് ഗ്ലോ​ബ​ൽ സ്റ്റ​ഡീ​സ് ഡീ​ൻ ഡോ.​എം. എ​സ്.​ജോ​ണ്‍, സ്കൂ​ൾ ഓ​ഫ് ഇക്ക​ണോ​മി​ക്സ് ഡീ​ൻ ഡോ.​പി. അ​ബ്ദു​ൾ​ക​രീം, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ന്‍ഡ് പോ​ളി​സി സ്റ്റ​ഡീ​സ്‌വിഭാ​ഗം മേ​ധാ​വി ഡോ. ​എം.​ആ​ർ.​ബി​ജു, ഡോ. ​വി​ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (എ​സ്റ്റേ​റ്റ്) ഡോ. ​കെ. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രി​സ്ഥി​തി പ​ഠ​ന​വി​ഭാ​ഗം ഡീ​ൻ ഡോ.​എം. മു​ത്തു​കു​മാ​ർ മു​ത്തു​ച്ചാ​മിസ്വാ​ഗ​തംപ​റ​ഞ്ഞു.

മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ്സ് എ​യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​ന​ാചരണം വാ​ർ​ഡം​ഗം എം.​സി.​ മാ​ത്യു മാ​രൂ​ർ പ്ലാ​വി​ൻ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ മു​ട്ട​ത്തു​പാ​റ പ്ര​ദേ​ശ​ത്തെ ’കൂ​വ​ള മു​ത്ത​ശി​യെ’ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ​ച്ചി​ല​ത്തൊപ്പി​ക​ൾ ധ​രി​ച്ച് പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി ​കു​ട്ടി​ക​ൾ പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു റാ​ലി​യും ന​ട​ത്തി. മുഖ്യാധ്യാപിക ത്രേ​സ്യാ​മ്മ ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജ​യ​ൻ പി.​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും നേ​തൃ​ത്വം ന​ൽ​കി.

ബ​ളാം​തോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം നടത്തി. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മാം​ബി​ക വൃ​ക്ഷ​തൈകളുടെ വി​ത​ര​ണോദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് സ്കൂ​ൾ വ​ള​പ്പി​ൽ വൃ​ക്ഷ​ത്ൈൾ ന​ട്ടു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കു​ര്യ​ാക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ.​കെ.​വി​നോ​ദ് കു​മാ​ർ പ്ലാ​സ്റ്റി​ക് വർ​ജ​ന​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​പ്പ​റ്റി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ദ്യാ​ന നി​ർ​മാ​ണം, പ​രി​സ്ഥി​തി ക്വി​സ് മ​ത്സ​രം എ​ന്നി​വ​യും ന​ട​ന്നു. പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ൻ ജ​യ്മോ​ൻ മാ​ത്യു ന​ന്ദി പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കൂ..​ഭൂ​മി​യെ ര​ക്ഷി​ക്കൂ...​ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തു​ന്ന 48 പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പോ​സ്റ്റ​റു​ക​ളു​മാ​യാ​ണ് കു​ട്ടി​ക​ൾ ദിനാചരണത്തിനെത്തിയത്.

കാ​ലി​ച്ചാ​ന​ടു​ക്കം ഗ​വ.​ഹൈ​സ്കൂളി​ൽ പ​രി​സ്ഥി​തി ദി​ന​ം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ഹ​രി​ത​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സ് റൂമുകളിൽ വേസ്റ്റ് ബിന്നിനായി ചൂ​ര​ൽ​ക്കു​ട്ട​ക​ൾ ഒരുക്കി. മു​ഴു​വ​ൻ ക്ലാ​സു​ക​ളി​ലും മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് പ്ലാ​സ്റ്റി​ക് വേ​സ്റ്റ് ബി​ന്നു​ക​ളാ​യി​രു​ന്നു ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​നു പ​ക​ര​മാ​യാ​ണ് ചൂ​ര​ൽ കു​ട്ട​ക​ൾ സ്ഥാ​നം പി​ടി​ച്ച​ത്. പാ​ര​ന്പ​ര്യ​മാ​യി കുട്ട മെ​ട​യ​ലി​ൽ വൈ​ദ​ഗ്ദ്യം നേ​ടി​യ പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ​രി​പാ​ടി. കുട്ട​മെ​ട​യു​ന്ന രീ​തി​യെ​ക്കു​റി​ച്ച് അ​വ​ർ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. പ​രി​സ​ര​വാ​സി​ക​ളാ​യ ക​ണ്ണ​ൻ, ക​രി​ന്ത​ള​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജ​യ​ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.

വ​ണ്ണാ​ത്തി​ക്കാ​നം ഓ​ർ​മ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വൃ​ക്ഷ​ത്തൈ വി​ത​ര​ണം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​വി ര​ജീ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് വ​യ​ന്പ്, വി.​എം കു​ഞ്ഞാ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​കെ.​രാ​ജേ​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് കെ.​എ.​റോ​സി​ലി പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സ്കൂ​ളി​നു ന​ൽ​കി​യ അ​ഞ്ചു പ്ലാ​വി​ൻ​ത്തൈക​ൾ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി​യും ഹെ​ഡ്മി​സ്ട്ര​സ് കെ.​എ.​റോ​സി​ലി​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ബെ​ന്നി കോ​ഴി​ക്കോ​ട്ട്, നി​മ്മി മോ​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​മി​നി അ​ന്പ​ല​ത്തി​ങ്ക​ൽ വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ൾ പ​രി​സ​ര​ത്ത് ചി​റ്റാ​രി​ക്കാ​ൽ എ​ഇ​ഒ കെ.​എം ര​മാ​ദേ​വി വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ദി​നാ​ച​ര​ണ​ത്തി​നു മാ​റ്റു​കൂ​ട്ടി. ഹെ​ഡ്മി​സ്ട്ര​സ് വി.​എ​ൽ.​സൂ​സ​മ്മ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഗീ​ത​മ്മ ന​ന്ദി​യും പ​റ​ഞ്ഞു.

വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹെ​ല​ൻ കെ​ല്ല​ർ ഗൈ​ഡ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ശ്ര​ദ്ധേ​യ​മാ​യി. പ​രി​സ്ഥി​തി ക്വി​സ്,മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട്ട തൈ​ക​ളു​ടെ പ​രി​പാ​ല​നം എ​ന്നി​വ​യു​മു​ണ്ടാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​മെ​ൻ​ഡ​ലി​ൻ മാ​ത്യു വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളിൽ ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ദിനാചരണം പ്ര​മു​ഖ പ്ര​കൃ​തി സം​ര​ക്ഷ​ക​നും ക​ണ്ണൂ​ർ രൂ​പ​താ പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ.​രാ​ജേ​ഷ് പു​ഞ്ച​ത്ത​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജീ​വ​ൻ, കെ. ​സ്മി​ജ, ടി. ​ജി​തേ​ഷ്, പി.​യു. സു​മ​തി, പി.​ഒ. സി​ൽ​വി​യ, എം.​ടി.​പി. ഷ​ഹീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി വി​ത്ത്, വൃ​ക്ഷ​ത്തൈ എന്നിവയുടെ വി​ത​ര​ണം, സ്കൂ​ൾ വ​ള​പ്പി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ൽ എ​ന്നി​വ ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി ദി​ന ക്വി​സ്, പോ​സ്റ്റ​ർ നി​ർ​മാ​ണം, പ്ര​സം​ഗ മ​ത്സ​രം എ​ന്നി​വ​യും ന​ട​ത്തി.