കെ​സി​വൈ​എം പ​രി​സ്ഥി​തി വാ​രാ​ച​ര​ണം
Thursday, June 7, 2018 1:38 AM IST
നെ​ടു​ങ്ങ​പ്ര:​ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​വൈ​എം നെ​ടു​ങ്ങ​പ്ര യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച പ​രി​സ്ഥി​തി വാ​രാ​ച​ര​ണം ഹ​രി​തം -2018 വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ബി​ജു മു​ണ്ട​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ പു​ല്ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ​ടു​ങ്ങ​പ്ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ പ്രധാനാധ്യാപകൻ സാ​ബു കു​ര്യാ​ക്കോ​സ് പ​രി​സ്ഥി​തിദി​ന സ​ന്ദേ​ശം ന​ൽ​കി. കെ​സി​വൈ​എം സെ​ക്ര​ട്ട​റി ഡൊ​ണാ​ൾ​ഡ് സ​ണ്ണി, ഭാ​ര​വാ​ഹി​ക​ളാ​യ ശ്രു​തി വ​ർ​ഗീ​സ്, പി.​കെ. ഷൈ​നി, ടോ​ണി ജോ​സ്, ബേ​സി​ൽ ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ​
വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വൃ​ക്ഷ​തൈ ന​ടീ​ൽ, ജൈ​വ കൃ​ഷി, പ്ലാ​സ്റ്റി​ക്ക് നി​ർ​മാ​ർ​ജ​നം, ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.