നെയ്ത്ത് വ്യവസായ സം​ഘത്തിൽ മാതൃക സ്നേഹസംഗമം ഇന്ന്
Wednesday, June 13, 2018 11:13 PM IST
കൊല്ലം: പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യാ​യ കൈ​ത്ത​റി മേ​ഖ​ല​യ്ക്ക് പു​തി​യ പ്ര​തീ​ക്ഷ​യും മാ​തൃ​ക​യു​മാ​യി ഒ​രു കൈ​ത്ത​റി സം​ഘം .പ​രാ​ജ​യ​ത്തി​ന്‍റെ പ​ടി​വാ​തി​ൽ​ക്ക​ൽ പ​ക​ച്ചു നി​ൽ​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​രു​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യി​ൽ, വി​ജ​യ​ഗാ​ഥ ര​ചി​ച്ച ക​ഥ​യാ​ണ് ഇ​ട​ക്കു​ള​ങ്ങ​ര​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് നെ​യ്ത്ത് വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് പ​റ​യാ​നു​ള്ള​ത്.
ആ​റു വ​ർ​ഷം മു​മ്പ് 15 തൊ​ഴി​ലാ​ളി​ക​ളും 1.89 ല​ക്ഷം രൂ​പ വി​റ്റു​വ​ര​വും തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ നി​ര​വ​ധി കേ​സു​ക​ളു​മാ​യി പ്ര​തി​സ​ന്ധി​യു​ടെ ന​ടു​വി​ലാ​യി​രു​ന്നു സം​ഘം.​പ​ക്ഷെ തോ​റ്റു പി​ൻ​മാ​റി​ല്ലെ​ന്ന് സം​ഘം ജീ​വ​ന​ക്കാ​രും മാ​നേ​ജ്മെ​ൻ​റും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൈ​മെ​യ് മ​റ​ന്ന പ​രി​ശ്ര​മ​മാ​യി​രു​ന്നു. വി​ജ​യി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മു​ള്ള പോ​രാ​ട്ടം.​
നി​ല​വു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു ടീ​മാ​ക്കി തി​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.​മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ശീ​ല​ന​വും ന​ൽ​കി. കി​ട്ടു​ന്ന ശ​മ്പ​ളം എ​ന്തെ​ന്നു നോ​ക്കാ​തെ രാ​പ​ക​ലി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ൾ പണിയെടുത്തു.
2017-18 ൽ 60 ​തൊ​ഴി​ലാ​ളി​ക​ളും 25 ല​ക്ഷം വി​റ്റു​വ​ര​വു​മാ​യി സം​ഘം പ്ര​വ​ർ​ത്ത​ന മി​ക​വി​ലൂ​ടെ മു​ന്നി​ലെ​ത്തി.​ഇ​തു കൂ​ടാ​തെ കൈ​ത്ത​റി മേ​ഖ​ല​യ്ക്ക് താ​ങ്ങാ​യി എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ്കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി കൂ​ടി വ​ന്ന​തോ​ടെ വ​രു​മാ​നം വീ​ണ്ടും വ​ർ​ധിച്ചു.​സ്കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് വ​ൻ കു​തി​ച്ചു ചാ​ട്ട​ത്തി​ന് കാ​ര​ണ​മാ​യി.
സ​ർ​ക്കാ​ർ ന​ൽ​കി​യ ടാ​ർ​ജ​റ്റ് 8000 മീ​റ്റ​ർ തു​ണി നെ​യ്ത് ന​ൽ​കാ​നാ​യി​രു​ന്നു.​എ​ന്നാ​ൽ 22000 മീ​റ്റ​ർ യൂ​ണി​ഫോം തു​ണി​യാ​ണ് സം​ഘം നെ​യ്ത് ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്കൂ​ൾ യൂ​ണി​ഫോം നെ​യ്ത സം​ഘ​ത്തി​നു​ള്ള അ​വാ​ർ​ഡ് സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യും ഇ​ത് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ ഊ​ർ​ജ്ജം പ​ക​രു​മെ​ന്ന് സെ​ക്ര​ട്ട​റി വി ​ബി​നി​, ഭ​ര​ണ സ​മി​തി അം​ഗം വി ​വി​ജ​യ​കു​മാ​ർ, സീ​നി​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ട​ർ പി ​എ ല​ത​എന്നിവർ പറഞ്ഞു.
ഇ​ട​ക്കു​ള​ങ്ങ​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നു​ള്ള ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പം 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.
കൈ​ത്ത​റി മേ​ള​ക​ളി​ല​ട​ക്കം ഇ​ട​ക്കു​ള​ങ്ങ​ര കൈ​ത്ത​റി പേ​രെ​ടു​ത്തു ക​ഴി​ഞ്ഞു.​ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൈ​ത്ത​റി പാ​ർ​ക്ക് ആ​രം​ഭി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി കൈ​ത്ത​റി​യെ ബ്രാ​ന്റ് ചെ​യ്ത്, വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​ഘം പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.
വ​രും വ​ർ​ഷം 100 ത​റി​ക​ളും 150 തൊ​ഴി​ലാ​ളി​ക​ളും 60 ല​ക്ഷം വി​റ്റു​വ​ര​വും ല​ക്ഷ്യ​മി​ടു​ക​യാ​ണ് സം​ഘം.​ഏ​റ്റ​വും കൂ​ടു​ത​ൽ യൂ​ണി​ഫോം നെ​യ്ത് സം​സ്ഥാ​ന​ത്ത് മു​ന്നി​ലെ​ത്താ​നും ല​ക്ഷ്യം വ​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​
മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സം​ഘ​ത്തെ മി​ക​വി​ലേ​ക്ക് ന​യി​ച്ച​തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കാ​നും അ​നു​മോ​ദി​ക്കാ​നു​മാ​യി ചേ​രു​ന്ന സ്നേ​ഹ​സം​ഗ​മം ഇന്ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി ​ആ​ർ വ​സ​ന്ത​ൻ ഉ​ത്ഘാ​ട​നം ചെ​യ്യും.​വി വി​ജ​യ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​നാ​കും.​മു​തി​ർ​ന്ന നെ​യ്ത്തു​കാ​രെ ആ​ദ​രി​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം, സം​ഘ​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ തു​ണി വാ​ങ്ങി​യ​വ​രെ ആ​ദ​രി​ക്ക​ൽ, തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ക്കും.