മു​കേ​ഷ് മോ​ഹ​ന​ൻ പ്ര​സി​ഡ​ന്‍റ്
Monday, July 9, 2018 10:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലെ മു​കേ​ഷ് മോ​ഹ​ന​ൻ പ്ര​സി​ഡ​ന്‍റാ​യി. ഇ​ന്ന​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​നെ​തി​രേ എ​ട്ടു വോ​ട്ടു​ക​ൾ​ക്കാ​ണ് മു​കേ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന നേ​താ​വു​മാ​യ ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ വി​ട്ടു​നി​ന്നു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​റി​നെ​തി​രെ യു​ഡി​എ​ഫി​ലെ ആ​റം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യം വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്.
ഞാ​യ​റാ​ഴ്ച ന​ട​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ മു​കേ​ഷ് മോ​ഹ​ന​നെ എ​ട്ടു​മാ​സ​ത്തേ​ക്കും തു​ട​ർ​ന്നു​ള്ള ടേ​മി​ൽ റെ​ജി പ​ന​ച്ചി​ക്ക​ലി​നെ​യും പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച​തി​ന് കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും സ​സ്പെ​ൻ​ഡു​ചെ​യ്ത അ​ഞ്ച് അം​ഗ​ങ്ങ​ളേ​യും തി​രി​ച്ചെ​ടു​ത്തു.
ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റു​സ്ഥാ​ന​ത്തേ​ക്ക് മു​കേ​ഷ് മോ​ഹ​ന​ന്‍റെ പേ​ര് റെ​ജി പ​ന​ച്ചി​ക്ക​ൽ നി​ർ​ദേ​ശി​ക്കു​ക​യും കെ.​കെ. കു​ഞ്ഞു​മോ​ൻ പി​ൻ​താ​ങ്ങു​ക​യും ചെ​യ്തു. ജി. ​ഗോ​പ​കൃ​ഷ്ണ​നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് സി​ന്ധു ര​ഘു നി​ർ​ദേ​ശി​ക്കു​ക​യും മേ​രി ജോ​സ​ഫ് പി​ൻ​താ​ങ്ങു​ക​യും ചെ​യ്തു. ജി​ല്ലാ സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​തീ​ഷ് കു​മാ​റാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി. 13 അം​ഗ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സ് എ​ട്ട്, സി​പി​എം നാ​ല്, കേ​ര​ള കോ​ണ്‍​ഗ്ര​സ് - ഒ​ന്ന് എ​ന്ന​താ​ണ് ക​ക്ഷി നി​ല. ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
തേ​ർ​ഡ്ക്യാ​ന്പ് പാ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ മോ​ഹ​ന​ന്‍റെ​യും ശാ​ന്ത​മ്മ​യു​ടെ​യും മ​ക​നാ​യ മു​കേ​ഷ് കൂ​ട്ടാ​ർ എ​സ്എ​ൻ, നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്, ക​ല്ലാ​ർ ഗ​വ. സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നെ​ടു​ങ്ക​ണ്ടം പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഇ​ല​ക്‌ട്രോണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഡി​പ്ലോ​മ നേ​ടി. ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ൽ ഡി​ഗ്രി പ​ഠ​ന​ത്തി​നു​ശേ​ഷം നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജി​ൽ​നി​ന്നും ബി​എ​ഡ് പാ​സാ​യി. ഇ​പ്പോ​ൾ എം​ജി യൂ​ണി​വ​ഴ്സി​റ്റി കാ​ര്യാ​ല​യ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ര​ണ്ടാം​വ​ർ​ഷ എം​എ വി​ദ്യാ​ർ​ഥി​യാ​ണ്. നോ​യ​ലാ​ണ് ഭാ​ര്യ.
നെ​ടു​ങ്ക​ണ്ടം ഗ​വ. പോ​ളി ടെ​ക്നി​ക്കി​ൽ കെ.​എ​സ്.​യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യാ​ണ് രാ​ഷ്‌ട്രീ​യ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് കെ.​എ​സ്.​യു ജി​ല്ലാ​പ്ര​സി​ഡ​ന്‍റാ​യി. നി​ല​വി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ്. യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് മെ​ന്പ​ർ എ​ന്ന​നി​ല​യി​ൽ അ​ഞ്ചു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ മു​കേ​ഷ് ബാ​ല​ഗ്രാം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റു​മാ​ണ്.