ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് വി​ല്പന:കൊ​ന്പ​നെ വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ത്തു
Monday, July 9, 2018 10:34 PM IST
ഹ​രി​പ്പാ​ട്: കൊ​ന്പ​നാ​ന​യെ വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. മൂ​ട​യി​ൽ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ 20 വ​യ​സു​ള്ള കൊ​ന്പ​നാ​ന​യെ​യാ​ണ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം ഏ​റ്റെ​ടു​ത്ത് നെ​ടു​മ​ങ്ങാ​ടി​ന​ടു​ത്ത് വി​തു​ര കു​റ്റി​ച്ച​ൽ കോ​ട്ടൂ​രു​ള്ള ആ​നപു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.

സ്വ​കാ​ര്യ ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ 30 ല​ക്ഷ​ത്തി​നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ശ്വാ​സ് സി. ​നാ​യ​ർ​ക്ക് ആ​ന​യെ കൈ​മാ​റി​യ​ത്. 1970ലെ ​വ​നം-​വ​ന്യ​ജീ​വി നി​യ​മ പ്ര​കാ​ര​വും, നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ളും അ​നു​സ​രി​ച്ച് മു​ഖ്യ വ​ന​പ​രി​പാ​ല​ക​ന്‍റെ മു​ൻ​കൂ​ട്ടി​യു​ള്ള അ​നു​വാ​ദം ഉ​ണ്ടെ​ങ്കി​ലേ ആ​ന​യെ വി​ല്ക്കു​ക, കൈ​മാ​റ്റം ചെ​യ്യു​ക, ഒ​രു സ്ഥ​ല​ത്ത് നി​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു പോ​കു​ക എ​ന്നി​വ ചെ​യ്യാ​ൻ പാ​ടു​ള്ളു.

ഭ​ക്ത​ജ​ന​ങ്ങ​ൾ പി​രി​വെ​ടു​ത്ത് വാ​ങ്ങി ന​ട​യ്ക്കു​വ​ച്ച ഹ​രി​കൃ​ഷ്ണ​ൻ എ​ന്ന ആ​ന​യെ പ​രി​പാ​ലി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ പ​റ​ഞ്ഞാ​ണ് ആ​രു​മ​റി​യാ​തെ അ​ന​ധി​കൃ​ത​മാ​യി ആ​ന​യെ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കു കൈ​മാ​റി​യ​ത്. ദേ​വ​സ്വ​ത്തി​ന്‍റെ​യും ആ​നപ്പാപ്പാന്മാ​രു​ടെ​യും പ​രി​ച​ര​ണ കു​റ​വു​മൂ​ലം ഇ​തി​ന്‍റെ ഒ​രു കൊ​ന്പും ഉൗ​രി​പ്പോ​കു​ക​യും മ​റ്റേ കൊ​ന്പി​നു കേ​ടു​പാ​ടു​ക​ളുണ്ടാ വുകയും ചെയ്തു. ന​ഖം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ​തി​നു കു​റ​വു​ണ്ടെ​ന്നു വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത കൈ​മാ​റ്റ​ത്തെ എ​തി​ർ​ത്ത് ഭ​ക്ത​ർ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ല്കി​യ ഉ​ത്ത​ര​വു പ്ര​കാ​രം ആ​ല​പ്പു​ഴ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി. ക​ണ്‍​സ​ർ​വേ​റ്റ​ർ സു​മി ജോ​സ​ഫ് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ല്കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ആ​ന​യെ ഏ​റ്റെ​ടു​ത്ത​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ വ​നം-​വ​ന്യ​ജീ​വി നി​യ​മ ലം​ഘ​നം ന​ട​ന്ന​താ​യി ക​ണ്ട​തി​നാ​ൽ ദേ​വ​സ്വം അ​ധി​കൃ​ത​ർ​ക്കും വി​ശ്വാ​സ് വി. ​നാ​യ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ആ​ന​യെ കൈ​മാ​റ്റം ചെ​യ്ത​തി​നെ​തി​രേ ഭ​ക്ത​ജ​ന​ങ്ങ​ൾ ന​ല്കി​യ കേ​സ് ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ആ​ന​യെ മൂ​ന്നു​ദി​വ​സ​ത്തി​ന​കം വ​നം​വ​കു​പ്പി​നെ ഏ​ല്പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​വ​ന​പാ​ല​ക​ൻ ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​യാ​യ വി​ശ്വാ​സി​ൽ നി​ന്ന് ആ​ന​യെ തി​രി​കെ വാ​ങ്ങി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റെ​ടു​ക്ക​ലി​ന് ജെഎ​ഫ്ഒ​മാ​രാ​യ സു​മി ജോ​സ​ഫ്, ജെ.​ആ​ർ. അ​നി, ഫ്ള​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ സ​ന്തോ​ഷ്, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ജ​യ​കു​മാ​ർ, ചെ​ങ്ങ​ന്നൂ​ർ ആ​ർ​എ​ഫ്ഒ ഗ​ണേ​ഷ്, അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ദി​ലീ​പ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്കി.