ജി​യോ ടാ​ഗിം​ഗ്: വി​വ​ര​ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​യ​താ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ‌‌
Monday, July 9, 2018 10:48 PM IST
പ​ത്ത​നം​തി​ട്ട: ക​ന്നു​കാ​ലി​ക​ള്‍​ക്ക് ഡി​ജി​റ്റ​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള വി​വ​ര​ശേ​ഖ​ര​ണം ജി​ല്ല​യി​ല്‍ 90 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി. ജി​ല്ല​യി​ലെ പ​ശു​ക്ക​ള്‍​ക്ക് ജി​യോ ടാ​ഗിം​ഗ് എ​ന്ന സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​ണ് തി​രി​ച്ച​റ​യി​ല്‍ രേ​ഖ​ക​ള്‍ ന​ല്‍​കു​ക.
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്. ഇ​തി​ലൂ​ടെ പ്ലാ​സ്റ്റി​ക് കാ​ര്‍​ഡ് ഒ​ഴി​വാ​ക്കി പ​ശു​ക്ക​ളി​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍​ക്കാ​യി മൈ​ക്രോ ചി​പ്പ് ഘ​ടി​പ്പി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​ക്കാ​യി ആ​റു​മാ​സം മു​ന്പേ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു.
ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 700 പ​ശു​ക്ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മൈ​ക്രോ​ചി​പ്പ് ഘ​ടി​പ്പി​ക്കു​ന്ന​ത്. 1.9 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ജി​യോ ടാ​ഗിം​ഗ് ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചി​പ്പ് ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ഓ​രോ പ​ശു​വി​നും പ്ര​ത്യേ​ക ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ ചി​പ്പ് ഘ​ടി​പ്പി​ക്കും. ഇ​ത് പ​ശു​ക്ക​ളി​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ പാ​ര്‍​ശ്വ​ഫ​ല​മി​ല്ലാ​തെ സ്ഥാ​പി​ക്കാ​ന്‍ സാ​ധി​ക്കും. ജി​പി​എ​സ് സം​വി​ധാ​ന​വു​മാ​യി ഇ​ത് ബ​ന്ധി​പ്പി​ച്ച് പ​ശു​ക്ക​ളു​ടെ സ​മ്പൂ​ര്‍​ണ വി​വ​ര​ശേ​ഖ​ര​ണ​വും തി​രി​ച്ച​റി​യ​ലും ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന​താ​ണ് മേ​ന്മ.
കാ​ലി​ക​ളെ​യും ക​ര്‍​ഷ​ക​രെ​യും സ്ഥ​ല​ത്തെ​യും കു​റി​ച്ച് പെ​ട്ടെ​ന്ന് അ​റി​യാ​നും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ സ​ഹാ​യം എ​ത്തി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്.
പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ക​ര്‍​ഷ​ക​രു​ടെ​യും കാ​ലി​ക​ളു​ടെ​യും ഫോ​ട്ടോ​യെ​ടു​ക്കും. ഈ ​വി​വ​ര​ങ്ങ​ള്‍ കം​പ്യൂ​ട്ട​റി​ല്‍ സൂ​ക്ഷി​ക്കു​ന്നു. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തി​ന്‍റെ കൃ​ത്യ​മാ​യ രേ​ഖാ​ചി​ത്ര​മു​ണ്ടാ​ക്കി ഉ​പ​ഗ്ര​ഹ സ​ഹാ​യ​ത്തോ​ടെ കം​പ്യൂ​ട്ട​റി​ല്‍ സൂ​ക്ഷി​ക്കു​ന്നു. ഇ​താ​ണ് ജി​യോ ടാ​ഗിം​ഗ് പ​ദ്ധ​തി. കൂ​ടാ​തെ ക​ന്നു​കാ​ലി​ക​ളി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ണ്ടാ​യാ​ല്‍ കൃ​ത്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ഇ​ത് സ​ഹാ​യി​ക്കും. തു​ട​ര്‍​ന്ന് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്ന് പി​ടി​ക്കാ​തെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നും ജി​യോ ടാ​ഗിം​ഗ് സ​ഹാ​യ​ക​മാ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി മി​ത​മാ​യ വി​ല​യ്ക്ക് മ​രു​ന്ന് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കും. ഇ​തി​നാ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​നാ​യി​ട്ടു​ള്ള ന​ട​പ​ടി​ക​ളും ന​ട​ന്ന് വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ‌