‌ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കൂ​റി​ലോ​സ് മു​ൻ​നി​ര​യി​ൽ, തി​രു​വ​ല്ല പ​ദ​യാ​ത്ര പു​റ​പ്പെ​ട്ടു ‌
Monday, July 9, 2018 10:48 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യും മ​ല​ങ്ക​ര പു​ന​രൈ​ക്യ ശി​ൽ​പി​യു​മാ​യ ദൈ​വ​ദാ​സ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ബ​റി​ങ്ക​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ (എം​സി​വൈ​എം) നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ നി​ന്നാ​രം​ഭി​ച്ചു.
ക​ത്തീ​ഡ്ര​ലി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രു​ടെ ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ല​യ്ക്ക​ൽ വ​ന​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച വ​ള്ളി ക്കു​രി​ശ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഹ​ണി വ​രി​ക്ക​പ്ലാ​മൂ​ട്ടി​ലും എം​സി​വൈ​എം പ​താ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ താ​ന്നി​ക്ക​ലും പേ​പ്പ​ൽ പ​താ​ക സെ​ക്ര​ട്ട​റി ജോ​ഷി ജോ​സും ഏ​റ്റു​വാ​ങ്ങി ആ​ർ​ച്ച് ബി​ഷ​പ് പൂ​ർ​ണ​മാ​യും പ​ങ്കെ​ടു​ക്കു​ന്ന പ​ദ​യാ​ത്ര മേ​രി​ഗി​രി അ​ര​മ​ന, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ്, ബ​ഥാ​നി​യ, ബോ​ധ​ന, ഹോ​ളി സ്പി​രി​റ്റ് സി​സ്റ്റേ​ഴ്സ് റീ​ജ​ണ​ൽ സെ​ന്‍റ​ർ, ബ​ഥ​നി ആ​ശ്ര​മം തു​ക​ല​ശേ​രി, ബ​ഥ​നി മ​ഠം തി​രു​മൂ​ല​പു​രം, മ​ല​ങ്ക​ര പി​തൃ​ഭ​വ​നം, പ​ള്ളി​മ​ല കൂ​റ്റൂ​ർ, തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ള്ളി എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ഇ​ന്ന​ലെ പാ​ണ്ട​നാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വി​ശ്ര​മി​ച്ചു.
മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യി​ൽ നി​ന്നു​ള്ള പ​ദ​യാ​ത്രാ​സം​ഘ​വും തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കൊ​പ്പ​മു​ണ്ട്.
ഇ​ന്ന് രാ​വി​ലെ 6.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് പ​ദ​യാ​ത്ര പു​നഃ​രാ​രം​ഭി​ച്ച് ക​ല്ലി​ശേ​രി, ചെ​ങ്ങ​ന്നൂ​ർ, കാ​ര​ക്കാ​ട്, കു​ള​ന​ട, പ​ന്ത​ളം, കൂ​ര​മ്പ​ല, പ​റ​ന്ത​ൽ എ​ന്നീ പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ച്ചു വൈ​കു​ന്നേ​രം അ​ടൂ​ർ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ റാ​ന്നി പെ​രു​നാ​ട്ടി​ൽ നി​ന്നു​മു​ള്ള പ്ര​ധാ​ന പ​ദ​യാ​ത്ര​യു​മാ​യി സം​ഗ​മി​ച്ച് 13 ന് ​വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം പ​ട്ടം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന ദേ​വാ​ല​യ​ത്തി​ൽ ദൈ​വ​ദാ​സ​ന്‍റെ ക​ബ​റി​ങ്ക​ൽ എ​ത്തി​ച്ചേ​രും.
പ​ദ​യാ​ത്ര​യ്ക്കു ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​മാ​ത്യു പു​ന​കു​ളം, ഫാ. ​ജേ​ക്ക​ബ് മാ​ത്യു അ​രീ​ക്ക​ൽ, ഫാ. ​സ​ന്തോ​ഷ് അ​ഴ​ക​ത്ത്, ജി​നു ജോ​ർ​ജ്, കെ.​എ​സ്. ടീ​ന, ഡോ. ​സ​ജി ചെ​റി​യാ​ൻ, ജ​സ്റ്റി​ൻ ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. ‌