പാ​ല​ക്കു​ഴി മു​ണ്ട​ത്താ​നം ജാ​തി ഇ​ന​ത്തി​ന് പേ​റ്റ​ന്‍റ്: ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Monday, July 9, 2018 11:06 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി​യി​ലെ മു​ണ്ട​ത്താ​നം ജാ​തി ഇ​ന​ത്തി​ന് പേ​റ്റ​ന്‍റ് ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​തി​ക്ക​യു​ടെ വി​വി​ധ ഉ​ത്പാ​ദ​ന​ഘ​ട്ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ല്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം മ​ഹാ​രാ​ഷ്ട്ര യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു​ള്ള സം​ഘം പാ​ല​ക്കു​ഴി​യി​ലെ​ത്തി​യി​രു​ന്നു.

പ​തി​നാ​റി​നം ജാ​തി​യാ​ണ് തു​ട​ക്ക​ത്തി​ൽ കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്സി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ വി​വി​ധ ടെ​സ്റ്റു​ക​ളി​ൽ ഇ​തി​ൽ പ​തി​നൊ​ന്ന് ഇ​ന​ങ്ങ​ളും ത​ള്ളി​ക്ക​ള​ഞ്ഞ് അ​ഞ്ചി​ന​മാ​ണ് അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി നി​ല്ക്കു​ന്ന​ത്. മ​റ്റി​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മു​ണ്ട​ത്താ​നം ഇ​ന​ത്തി​ന് ഗു​ണ​സ​വി​ശേ​ഷ​ത​ക​ൾ കൂ​ടു​ത​ലു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​തി​നാ​ൽ മു​ണ്ട​ത്താ​നം ജാ​തി ഇ​ന​ത്തി​ന് പേ​റ്റ​ന്‍റ് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലു​ണ്ട്.
പാ​ലാ ഉ​ള്ള​നാ​ടു​നി​ന്നും 28 വ​ർ​ഷം​മു​ന്പ് പാ​ല​ക്കു​ഴി​യി​ൽ കൃ​ഷി ആ​രം​ഭി​ച്ച മു​ണ്ട​ത്താ​നം മൈ​ക്കി​ളാ​ണ് ജാ​തി​യു​ടെ പു​തി​യ ഇ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. മൈ​ക്കി​ളി​ന്‍റെ അ​മ്മ അ​ന്ന​ക്കു​ട്ടി മേ​ലു​കാ​വി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്ന ജാ​തി​യു​ടെ അ​ഞ്ച് പെ​ണ്‍​മ​ര​ങ്ങ​ളാ​യി​രു​ന്നു പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള മാ​തൃ​മ​ര​ങ്ങ​ൾ. ഇ​തി​ലെ മൂ​ന്നു​മ​ര​ങ്ങ​ൾ ഇ​പ്പോ​ഴും പാ​ല​ക്കു​ഴി തോ​ട്ട​ത്തി​ലു​ണ്ട്.

അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ജാ​തി​യു​ടെ ക​ല​വ​റ ത​ന്നെ​യാ​ണ് മൈ​ക്കി​ളി​ന്‍റെ പ​രീ​ക്ഷ​ണ​തോ​ട്ടം. കൂ​ടു​ത​ൽ വ​ലു​പ്പ​വും തൂ​ക്ക​വു​മു​ള്ള ജാ​തി​പ​ത്രി​യും ജാ​തി​ക്കാ​യു​മാ​ണ് മു​ണ്ട​ത്താ​നം ഇ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​തി​നാ​ൽ മു​ണ്ട​ത്താ​നം ഇ​ന​ത്തി​ന് ഡി​മാ​ന്‍റും കൂ​ടു​ത​ലാ​ണ്.

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും മു​ണ്ട​ത്താ​നം തൈ ​ക​യ​റ്റി​പ്പോ​കു​ന്നു​ണ്ട്. ബ​ഡിം​ഗ് ഒ​രു ഹ​ര​മാ​ക്കി​യ മൈ​ക്കി​ൾ ഏ​തു​സ​മ​യ​വും കൃ​ഷി പ​രീ​ക്ഷ​ണ​ങ്ങ​ളി​ലാ​കും. അ​ഞ്ചേ​ക്ക​ർ വ​രു​ന്ന തോ​ട്ട​ത്തി​ൽ ജാ​തി​ക്കു പു​റ​മേ 35 ഇ​നം കു​രു​മു​ള​കു​ണ്ട്.

മാ​വ്, പ്ലാ​വ്, ഓ​റ​ഞ്ച് തു​ട​ങ്ങി​യ വി​ള​ക​ളും കൃ​ഷി​യി​ട​ത്തെ ഹ​രി​താ​ഭ​മാ​ക്കു​ന്നു. ചെ​റു​തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രീ​ക്ഷ​ണ​വും ഇ​വി​ടെ​യു​ണ്ട്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 1200 അ​ടി ഉ​യ​രം​വ​രു​ന്ന പാ​ല​ക്കു​ഴി മ​ല​ന്പ്ര​ദേ​ശ​ത്ത് ജാ​തി​യും കു​രു​മു​ള​കു​മാ​ണ് ന​ന്നാ​യി വ​ള​രു​ന്ന​ത്. വേ​ന​ലി​ൽ ന​ന​ക്കാ​ൻ വെ​ള്ള​മു​ള്ള പ്ര​ദേ​ശ​ത്ത് മാ​ത്ര​മേ ജാ​തി ന​ന്നാ​യി വ​ള​രൂ. വ​ള​രെ ഉ​യ​ർ​ന്ന മ​ല​നി​ര​ക​ളാ​യ​തി​നാ​ൽ പാ​ല​ക്കു​ഴി​യി​ൽ തെ​ങ്ങു​കൃ​ഷി ലാ​ഭ​ക​ര​മ​ല്ലെ​ന്നാ​ണ് മൈ​ക്കി​ളി​ന്‍റെ കൃ​ഷി പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.