സ്വ​കാ​ര്യ​ബ​സു​ക​ൾ ട്രി​പ്പ് മു​ട​ക്കു​ന്നു
Monday, July 9, 2018 11:18 PM IST
കു​ണ്ട​റ:​കു​ണ്ട​റ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ നി​യ​മ​വി​ധേ​യ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും പ​രാ​തി. ഞാ​യ​റാ​ഴ്ച​ക​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ട്രി​പ്പു​ക​ൾ മു​ട​ക്കു​ക പ​തി​വാ​ണ്. രാ​ത്രി​വ​ണ്ടി​ക​ൾ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലോ, തെ​രു​വോ​ര​ത്തോ ഒ​തു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
മ​ൺ​ട്രോ​തു​രു​ത്ത് നി​ന്ന് മു​ള​വ​ന വ​ഴി കു​ണ്ട​റ, കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ പ​ല​തും പേ​ര​യം വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പ​രാ​തി പ​റ​ഞ്ഞാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പൊ​തി​രെ ശ​കാ​രം കേ​ൾ​ക്കേ​ണ്ടി വ​രും. അ​ത് ഭ​യ​ന്ന് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. ഇ​റ​ക്കി​വി​ടു​ന്നി​ട​ത്ത് നി​ന്ന് ന​ട​ക്കു​ക​യാ​ണ് പ​തി​വ്.
സ്വ​കാ​ര്യ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​രെ ക​യ​റ്റാ​തെ​യും സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്താ​തെ​യും ബ​സു​ക​ൾ വി​ട്ടു​പോ​കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ യാ​ത്ര​ക്കാ​രെ വി​ഷ​മ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ബ​സു​ക​ൾ പ​റ​ഞ്ഞു​വി​ടാ​ൻ വ​രു​ന്ന ബ​സ് ജീ​വ​ന​ക്കാ​രു​ടെ ശ​ല്യം കാ​ര​ണ​മാ​ണ് പ​ല​പ്പോ​ഴും ബ​സു​ക​ൾ നി​ർ​ത്താ​തെ പോ​കു​ന്ന​ത്. പ്രാ​യ​മു​ള്ള​വ​രും രോ​ഗി​ക​ളും ക​യ​റി​യി​രി​ക്കും മു​ന്പ് ബെ​ല്ല​ടി​ക്കു​ക, ഉ​റ​ക്കെ പാ​ട്ട് വ​യ്ക്കു​ക, സ്റ്റോ​പ്പു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​തി​രി​ക്കു​ക, ഇ​റ​ങ്ങും​മു​ന്പ് ബെ​ല്ല​ടി​ച്ച് ബ​സ് വി​ടു​ക, ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള ത​മ്മി​ല​ടി​യും പ​തി​വാ​ക്കി​യി​ട്ടു​ള്ള സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ത​യാ​റാ​കാ​തെ ബ​ന്ധ​പ്പെ​ട്ട​വ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.
കൊ​ല്ലം-​ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കാ​ണു​ന്പോ​ൾ വി​റ​ളി​പി​ടി​ച്ച് വ​ള​രെ നേ​ര​ത്തെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് മു​ന്പേ പു​റ​പ്പെ​ട്ട് ചി​ല സ്റ്റോ​പ്പു​ക​ളി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും കൊ​ല്ലം-​മ​ൺ​ട്രോ​തു​രു​ത്ത്, കൊ​ല്ലം-​ശി​ങ്കാ​ര​പ്പ​ള്ളി, കു​ണ്ട​റ-​ഭ​ര​ണി​ക്കാ​വ് റൂ​ട്ടു​ക​ളി​ലു​ണ്ട്.
കൊ​ല്ല​ത്ത് നി​ന്ന് കു​ണ്ട​റ ആ​ശു​പ​ത്രി​മു​ക്ക് വ​ഴി ഭ​ര​ണി​ക്കാ​വ്, ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും ച​വ​റ-​ഇ​ള​ന്പ​ള്ളൂ​ർ ബ​സു​ക​ളും നി​ല​വി​ലു​ള്ള നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യ​ല്ല സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും യാ​ത്ര​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. ജീ​വ​ന​ക്കാ​രി​ൽ ചി​ല​രു​ടെ ഭാ​ഗ​ത്ത് നി​ന്നും യാ​ത്ര​കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഹി​ത​ക​ര​മ​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.