ദു​​രി​​ത​​മൊ​​ഴി​​യു​​ന്നി​​ല്ല; അ​​തി​​ര​​ന്പു​​ഴ​​യി​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ എ​​ത്തി​​യി​​ല്ല
Monday, July 9, 2018 11:40 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​ന്പു​​ഴ​​യി​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളും വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റെ നി​​യ​​മി​​ച്ച​​തി​​ന് സ​​ർ​​ക്കാ​​രി​​നെ അ​​ഭി​​ന​​ന്ദി​​ക്കു​​ന്ന പോ​​സ്റ്റ​​റു​​ക​​ളു​​മൊ​​ക്കെ​​യാ​​യി ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച ആ​​കെ ബ​​ഹ​​ള​​മ​​യ​​മാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ രം​​ഗം ശാ​​ന്ത​​മാ​​ണ്. പ​​ക്ഷേ ഇ​​തു​​വ​​രെ ഓ​​ഫീ​​സ​​ർ എ​​ത്തി​​യി​​ട്ടി​​ല്ല. ജ​​ന​​ങ്ങ​​ളു​​ടെ ദു​​രി​​ത​​മൊ​​ഴി​​യു​​ന്നു​​മി​​ല്ല.
ര​​ണ്ടു മാ​​സ​​ത്തി​​ലേ​​റെ​​യാ​​യി വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ അ​​വ​​ധി​​യി​​ലാ​​യി​​രി​​ക്കു​​ന്ന​​തു​​മൂ​​ലം ജ​​ന​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന ദു​​രി​​തം ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ൽ ദീ​​പി​​ക വാ​​ർ​​ത്ത​​യാ​​ക്കി​​യി​​രു​​ന്നു. ഇ​​തെ തു​​ട​​ർ​​ന്ന് പു​​തി​​യ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് വി​​വി​​ധ രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും സം​​ഘ​​ട​​ന​​ക​​ളും രം​​ഗ​​ത്തെ​​ത്തി. വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് പോ​​സ്റ്റ​​ർ പ്ര​​ച​​ര​​ണം ന​​ട​​ത്തി​​യ​​വ​​രി​​ൽ റ​​വ​​ന്യൂ വ​​കു​​പ്പ് ഭ​​രി​​ക്കു​​ന്ന സി​​പി​​ഐ യു​​ടെ യു​​വ​​ജ​​ന സം​​ഘ​​ട​​ന​​യാ​​യ എ​​ഐ​​വൈ​​എ​​ഫും ഉ​​ണ്ടാ​​യി​​രു​​ന്നു.
ഇ​​തി​​നി​​ടെ കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ. ​​ജി. ഹ​​രി​​ദാ​​സ് വി​​ല്ലേ​​ജ് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ൽ നി​​രാ​​ഹാ​​ര സ​​ത്യാ​​ഗ്ര​​ഹം പ്ര​​ഖ്യാ​​പി​​ച്ചു. നി​​രാ​​ഹാ​​ര സ​​മ​​രം ന​​ട​​ക്കേ​​ണ്ട ദി​​വ​​സം രാ​​വി​​ലെ പു​​തി​​യ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റെ നി​​യ​​മി​​ച്ച് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ സ​​ർ​​ക്കാ​​രി​​ന് അ​​ഭി​​വാ​​ദ്യ​​മ​​ർ​​പ്പി​​ച്ച് സി​​പി​​എം സ്ഥാ​​പി​​ച്ച ബോ​​ർ​​ഡ് വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടു. ഇ​​തോ​​ടെ നി​​രാ​​ഹാ​​ര സ​​മ​​ര​​ത്തി​​നു പ​​ക​​രം ധ​​ർ​​ണ ന​​ട​​ത്തി കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ പി​​രി​​ഞ്ഞു.
പ​​ക്ഷേ ദി​​വ​​സ​​ങ്ങ​​ൾ പി​​ന്നി​​ട്ടി​​ട്ടും വി​​ല്ലേ​​ജ് ഒ​​ഫീ​​സ​​ർ എ​​ത്തി​​യി​​ട്ടി​​ല്ല. വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​മാ​​യി എ​​ത്തു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ ഇ​​ന്ന​​ലെ​​യും നി​​രാ​​ശ​​രാ​​യി മ​​ട​​ങ്ങി.