നാ​​ൽ​​പാ​​ത്തി​​മ​​ല​​യി​​ലെ കാ​​രു​​ണ്യ സ്പ​​ർ​​ശ​​ത്തി​​ന് ഒ​​ന്നാം പി​​റ​​ന്നാ​​ൾ
Monday, July 9, 2018 11:40 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​ന്പു​​ഴ നാ​​ൽ​​പാ​​ത്തി​​മ​​ല നി​​വാ​​സി​​ക​​ളു​​ടെ കാ​​രു​​ണ്യ സ്പ​​ർ​​ശം ശ​​ര​​ണാ​​ല​​യ​​ങ്ങ​​ളി​​ലെ അ​​ന്തേ​​വാ​​സി​​ക​​ളു​​ടെ വി​​ശ​​പ്പ​​ക​​റ്റാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് ഇ​​ന്ന് ഒ​​രു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​കു​​ന്നു. നാ​​ൽ​​പാ​​ത്തി​​മ​​ല സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ വീ​​ടു​​ക​​ളി​​ൽ ത​​യാ​​റാ​​ക്കു​​ന്ന പൊ​​തി​​ച്ചോ​​റ് എ​​ല്ലാ ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ലും ഉ​​ച്ച​​യ്ക്കു ശ​​ര​​ണാ​​ല​​യ​​ങ്ങ​​ളി​​ൽ എ​​ത്തി​​ച്ചു ന​​ൽ​​കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്.
ഒ​​ന്നാം വാ​​ർ​​ഷി​​ക​​ത്തി​​നു തൊ​​ട്ടു​​മു​​ന്പു​​ള്ള ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ വി​​വി​​ധ ശ​​ര​​ണാ​​ല​​യ​​ങ്ങ​​ളി​​ലെ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്കൊ​​പ്പം ഉ​​ച്ച​​ഭ​​ക്ഷ​​ണം ക​​ഴി​​ച്ചാ​​ണു വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ച്ച​​ത്.
ഇ​​ട​​വ​​ക​​യി​​ലെ കു​​ടും​​ബ​​ങ്ങ​​ളി​​ൽ നി​​ന്നു ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ൽ ശേ​​ഖ​​രി​​ക്കു​​ന്ന പൊ​​തി​​ച്ചോ​​റ് സാ​​ന്ത്വ​​നം, അ​​മ്മ​​വീ​​ട്, കാ​​രു​​ണ്യ വൃ​​ദ്ധ​​ഭ​​വ​​നം തു​​ട​​ങ്ങി​​യി​​ട​​ങ്ങ​​ളി​​ൽ എ​​ത്തി​​ച്ച് അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്ക് വി​​ത​​ര​​ണം ചെ​​യ്യു​​ന്നു. ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ൽ രാ​​വി​​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​ക്കു​​ശേ​​ഷം വീ​​ട്ടി​​ലെ​​ത്തി ഉ​​ച്ച​​ഭ​​ക്ഷ​​ണം പാ​​കം​​ചെ​​യ്ത് പ​​ള്ളി​​യി​​ൽ എ​​ത്തി​​ക്കു​​ന്നു. അ​​വി​​ടെ​​നി​​ന്നും ഇ​​ട​​വ​​ക​​യി​​ലെ യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ​​യും ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ശ​​ര​​ണാ​​ല​​യ​​ങ്ങ​​ളി​​ൽ കൊ​​ണ്ടു​​പോ​​യി വി​​ത​​ര​​ണം ചെ​​യ്യും.
ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ കാ​​രു​​ണ്യ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ - കെ​​യ​​ർ ഹോം​​സ് ഡ​​യ​​റ​​ക്‌​​ട​​ർ റ​​വ.​​ഡോ. സോ​​ണി മു​​ണ്ടു​​ന​​ട​​യ്ക്ക​​ൽ നാ​​ൽ​​പാ​​ത്തി​​മ​​ല​​യി​​ൽ ഇ​​ട​​വ​​ക വി​​കാ​​രി​​യാ​​യി എ​​ത്തി​​യ​​പ്പോ​​ൾ തു​​ട​​ങ്ങി​​യ ശു​​ശ്രൂ​​ഷ​​യാ​​ണി​​ത്. അ​​ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​തോ​​ടൊ​​പ്പം ത​​ന്നെ വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ കാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും ചോ​​റ് കൊ​​ടു​​ക്കു​​ന്ന “അ​​ലി​​വി​​ന്‍റെ ശു​​ശ്രൂ​​ഷ’​​യും ന​​ട​​ന്നു​​വ​​രു​​ന്നു.
അ​​നു​​ദി​​ന ന​​ട​​ത്തി​​പ്പു ത​​ന്നെ ബു​​ദ്ധി​​മു​​ട്ടി​​ലാ​​യ കെ​​യ​​ർ ഹോ​​മു​​ക​​ളു​​ടെ ഇ​​ന്ന​​ത്തെ അ​​വ​​സ്ഥ വ​​ള​​രെ മോ​​ശ​​മാ​​യി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​ഹാ​​യി​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​ത​​യു​​ള്ള സു​​മ​​ന​​സു​​ക​​ളു​​ടെ പി​​ന്തു​​ണ​​യോ​​ടെ ’പാ​​ലി​​യേ​​റ്റി​​വ് കെ​​യ​​ർ സ​​പ്പോ​​ർ​​ട്ട് ഗ്രൂ​​പ്പ്’ അ​​തി​​രൂ​​പ​​ത​​യി​​ലെ ഇ​​ട​​വ​​ക​​ക​​ളി​​ൽ തു​​ട​​ങ്ങാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് റ​​വ.​​ഡോ. സോ​​ണി മു​​ണ്ടു​​ന​​ട​​യ്ക്ക​​ൽ.