ഓ​ട്ട​ത്തി​നി​ടെ ബൈ​ക്കിന് തീപിടിച്ചു; യാ​ത്ര​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു
Tuesday, July 10, 2018 12:40 AM IST
മു​ക്കം: ഓ​ട്ട​ത്തി​നി​ടെ ബൈ​ക്കി​ന് തീ ​പി​ടി​ച്ചു. അ​രീ​ക്കോ​ട് കു​നി​യി​ൽ സ്വ​ദേ​ശി വി​ജ​യ​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി ന​ശി​ച്ച​ത്.

സീ​റ്റും ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ളും ഉ​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. തീ ​പി​ടി​ച്ച​ത​റി​ഞ്ഞ ഉ​ട​ൻ ബൈ​ക്കി​ൽ നി​ന്നും ചാ​ടി​യ​തി​നാ​ൽ വി​ജ​യ​ൻ പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

അ​രീ​ക്കോ​ട് നി​ന്നും ഓ​മ​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു വി​ജ​യ​ൻ. യാ​ത്ര​യ്ക്കി​ടെ ബൈ​ക്ക​ന്‍റെ ആ​ക്സി​ല​റേ​റ്റ​ർ കേ​ബി​ൾ പൊ​ട്ടി​യ​പ്പോ​ൾ മു​ക്ക​ത്തെ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും കേ​ബി​ൾ മാ​റ്റി​യി​രു​ന്നു. കേ​ബി​ൾ മാ​റ്റാ​ൻ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ പെ​ട്രോ​ൾ ടാ​ങ്ക് അ​ഴി​ച്ചു മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, പ​ണി ക​ഴി​ഞ്ഞ ശേ​ഷം ടാ​ങ്ക് ഘ​ടി​പ്പി​ച്ച​പ്പോ​ൾ ടാ​ങ്കി​ൽ നി​ന്നും എ​ൻ​ജി​നി​ലേ​ക്ക് പെ​ട്രോ​ൾ പോ​കു​ന്ന പൈ​പ്പ് ഘ​ടി​പ്പി​ച്ചി​ല്ല. ഓ​ട്ട​ത്തി​നി​ടെ ടാ​ങ്കി​ൽ നി​ന്നും കാ​ർ​ബറേ​റ്റ​റി​ലേ​ക്ക് പെ​ട്രോ​ൾ വീ​ണ​തോ​ടെ ബൈ​ക്കി​ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​യു​ട​യെ കേ​ബി​ൾ മാ​റ്റി​യ വ​ർ​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. വ​ർ​ക്ക് ഷോ​പ്പു​കാ​ർ ബൈ​ക്ക് ന​ന്നാ​ക്കി​നൽകാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.