ഉ​രു​ള്‍​പൊ​ട്ട​ല്‍: ധനസഹായം വ​ര്‍​ധി​പ്പി​ക്കാൻ ആവശ്യപ്പെടും
Tuesday, July 10, 2018 12:59 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ള്‍​പൊ​ട്ട​ൽ സ​ഹാ​യ​ധ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാരിനോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ട്ടി​പ്പാ​റ​യി​ല്‍ നി​ന്നും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നും തീ​രു​മാ​നി​ച്ചു.
റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​ര് ചേ​ര്‍​ക്കാനും പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാ​നു​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്വാ​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​ച്ച​തോ​ടെ എം​സാ​ൻഡിന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ് നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലെ പോ​ലെ പു​ഴ​മ​ണ​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മ​ത്സ്യ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും വി​ഷാം​ശ​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​യ​തി​നാ​ല്‍ പ​രി​ശോ​ധി​ക്കാ​ന്‍ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം.
കി​ഴ​ക്കോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ക്കു​പാ​ലം, താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങ​മ​ണ്ണ തൂ​ക്കു​പാ​ലം എ​ന്നി​വ പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ല്‍ ത​ക​ര്‍​ന്ന​തി​നാ​ല്‍ ു​ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​ണ് .ഇ​വ പു​ന​സ്ഥാ​പി​ക്കണം.
താ​ലൂ​ക്കി​ന് അ​നു​വ​ദി​ച്ച മു​ന്‍​സി​ഫ് കോ​ട​തി ഉ​ട​ന്‍ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി വേണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ന്പി പ​റ​ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ​രീ​ഫാ ക​ണ്ണാ​ടി​പ്പൊ​യി​ല്‍, ക​ട്ടി​പ്പാ​റ ഗ്ര​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍, താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, ന​രി​ക്കു​നി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും വി. ​അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​എ. ഗ​ഫൂ​ര്‍, താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, ടി.​കെ. മു​ഹ​മ്മ​ദ്, സി.​ടി. ഭ​ര​ത​ന്‍, സ​ലിം പു​ല്ല​ടി, ജോ​ഷി​മാ​ത്യു, കെ. ​റു​ഖി​യാ ബീ​വി, പി.​ടി. അ​ഹ​മ്മ​ദ്കു​ട്ടി​ഹാ​ജി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.