യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു, അ​ധി​കൃ​ത​ർ​ക്ക് അ​ന​ങ്ങാ​പ്പാ​റ ന​യം
Tuesday, July 10, 2018 1:05 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി തു​ട​രു​ന്നു.
ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ചെ​ല​വ​ഴി​ച്ച് യാ​ത്ര​ക്കാ​ർ വ​ല​യു​ന്പോ​ഴും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. ഓ​ഫീ​സു​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ഞാ​യ​റാ​ഴ്ച​ക​ളി​ലും മ​റ്റു അ​വ​ധി ദി​ന​ങ്ങ​ളി​ലും ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ ബാ​ല​രാ​മ​പു​രം, ആ​റാ​ലും​മൂ​ട്, ആ​ലും​മൂ​ട് മു​ത​ലാ​യ​വി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് തീ​രാ​ശാ​പ​മാ​യി തു​ട​രു​ക​യാ​ണ്.

പ്രാ​വ​ച്ച​ന്പ​ലം മു​ത​ൽ കൊ​ടി​ന​ട വ​രെ​യാ​ണ് നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്.

ഇ​രു​വ​ശ​ത്തെ​യും കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​ത​ല്ലാ​തെ, റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​യെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച ബാ​ല​രാ​മ​പു​ര​ത്ത് പ​ല​പ്പോ​ഴും അ​വ​സ്ഥ കൂ​ടു​ത​ൽ പ​രി​താ​പ​ക​ര​മാ​ണ്.

വെ​ടി​വെ​ച്ചാ​ൻ​കോ​വി​ൽ മു​ത​ൽ വ​ഴി​മു​ക്ക് വ​രെ​യും ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്നു. ആ​റാ​ലും​മൂ​ട് ച​ന്ത ദി​വ​സ​ങ്ങ​ളാ​യ ബു​ധ​നും ശ​നി​യും രാ​വി​ലെ ഇ​വി​ടു​ത്തെ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് യാ​ത്ര​ക്കാ​ർ ഏ​റെ പ​രി​ചി​ത​മാ​യി​ക്ക​ഴി​ഞ്ഞു.

കാ​ട്ടാ​ക്ക​ട റോ​ഡും കോ​ണ്‍​വെ​ന്‍റും റോ​ഡും വ​ന്നു​ചേ​രു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കൂ​രു​ക്ക് ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ അ​വ​താ​ള​ത്തി​ലാ​കു​ന്നു.
പോ​ലീ​സി​നു പോ​ലും നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത നി​ല​യി​ലാ​ണ് മി​ക്ക​വാ​റും ഇ​വി​ടു​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.