ആ​ര്യ​നാ​ട് 33 കെ​വി സ​ബ് സ്റ്റേ​ഷ​നും ഇ​ല​ക്ട്രി​ക് സെ​ക്ഷ​ൻ ഓ​ഫീ​സും നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, July 10, 2018 1:08 AM IST
ആ​ര്യ​നാ​ട്: അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ൻ പ​ര്യാ​പ്ത​മാ​യ ആ​ര്യ​നാ​ട് 33 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ​യും ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ ആ​ര്യ​നാ​ട്ട് മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും.​
ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് കെ​എ​സ്ഇ​ബി​ക്ക് അ​നു​വ​ദി​ച്ച 42 സെ​ന്‍റ് സ്ഥ​ല​ത്ത് എ​ട്ടു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.അം​ഗ​പ​രി​മി​ത​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൽ​ക്കു​മാ​യി പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ, സ​ന്ദ​ർ​ശ​ക ഗാ​ല​റി, എ​ന്നീ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
നി​ല​വി​ൽ പ്ര​തി​മാ​സം ആ​റാ​യി​രം രൂ​പ വാ​ട​ക​യു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പു​തു​താ​യി പ​ണി​തീ​ർ​ത്ത സെ​ക്ഷ​ൻ ഓ​ഫീ​സ് സ​മു​ച്ഛ​യ​ത്തി​ന് ര​ണ്ടു​കോ​ടി​യും 33 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ആ​റു​കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വി​ട്ട​ത്.നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന 33 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​യു​ന്ന​തോ​ടെ ആ​ര്യ​നാ​ടും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.
നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ര്യ​നാ​ട് വി.​കെ. ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. എ.​സ​ന്പ​ത്ത് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്രസി​ഡ​ന്‍റ് വി.​കെ.​മ​ധു, വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ജി​ത​കു​മാ​രി, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​മി​ല ബീ​ഗം, എ. ​റ​ഹിം, ജി. ​മ​ണി​ക​ണ്ഠ​ൻ, ഷം​ന ന​വാ​സ്, വി. ​വി​ജു​മോ​ഹ​ൻ, ആ​ർ.​പ്ര​സ​ന്ന, പി. ​വി​ജ​യ​കു​മാ​രി, പി.​കു​മാ​ര​ൻ, സി​ജി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.