ആ​റ്റി​ൽ​ച്ചാ​ടി​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, July 10, 2018 1:44 AM IST
പ​ത്ത​നാ​പു​രം: പി​ട​വൂ​ർ പാ​ല​ത്തി​ൽ നി​ന്നും ക​ല്ല​ട​യാ​റ്റി​ല്‍ ചാ​ടി​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ടു​വാ​ത്തോ​ട് ഇ​ട​ക്ക​ട​വ് പാ​ല​ത്തി​നു​സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ നാ​ട്ടു​കാ​രാ​ണ് മൃതദേഹം ക​ണ്ട​ത്. വാ​ഴ​പ്പാ​റ എ​സ്എ​ഫ്സി​കെ ക്വാ​ര്‍​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ര​വി - ലീ​ലാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ർ. ലേ​ഖ (21)യു​ടേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞു.

ശ​നി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് പി​ട​വൂ​ര്‍ മു​ട്ട​ത്ത് ക​ട​വ് പാ​ല​ത്തി​ല്‍ നി​ന്നും പെ​ണ്‍​കു​ട്ടി ആ​റ്റി​ലേ​ക്ക് ചാ​ടി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ര​ണ്ടു ദി​വ​സം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്ന​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും ക​ല്ല​ട​യാ​റ്റി​ലെ ഉ​യ​ര്‍​ന്ന ജ​ല​നി​ര​പ്പും തെ​ര​ച്ചി​ലി​നെ ബാ​ധി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ട​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പി​ട​വൂ​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ആ​റ്റി​ലേ​ക്ക് ചാ​ടി​യ​ത് ലേ​ഖ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച്ച രാ​വി​ലെ മാ​താ​വ് ലീ​ലാ​മ്മ​യ്ക്കൊ​പ്പം പ​ത്ത​നാ​പു​ര​ത്തെ​ത്തി​യ ലേ​ഖ മാ​താ​വി​നെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​യ്ക്കു​ക​യും കു​ന്നി​ക്കോ​ട്ടു​ള​ള അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ൽ പോ​വു​ക​യാ​ണ​ന്ന് പ​റ​ഞ്ഞ് പി​ട​വൂ​രി​ലെ​ത്തു​ക​യും പാ​ല​ത്തി​ൽ നി​ന്ന് ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം.

പ​ട്ടാ​ഴി സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പെ​ൺ​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.​യു​വാ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ആ​റ്റി​ലേ​ക്ക് ചാ​ടി​യ​ത്. പ്രേ​മ​നൈ​രാ​ശ്യ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

ഇ​ള​മ​ണ്ണൂ​ര്‍ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ലേ​ഖ. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ പോ​സ്റ്റുമോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി. സം​ഭ​വ​ത്തി​ൽ പ​ട്ടാ​ഴി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് പ​ത്ത​നാ​പു​രം എ​സ്ഐ പു​ഷ്പ​കു​മാ​ർ പ​റ​ഞ്ഞു. സ​ഹോ​ദ​രി. വി​നി​ജ.