കൃ​ഷി​ന​ശി​ച്ച​തി​ൽ മ​നം​നൊ​ന്ത് ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി
Tuesday, July 10, 2018 1:45 AM IST
നെ​ടു​മ​ങ്ങാ​ട് : കൃ​ഷി ന​ശി​ച്ച മാ​ന​സി​ക വി​ഷ​മ​ത്തി​ൽ ക​ഴി​ഞ്ഞ ക​ർ​ഷ​ക​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.​അ​രു​വി​ക്ക​ര​യ്ക്കു​സ​മീ​പം കൊ​ക്കോ​ത​മം​ഗ​ലം കു​റി​ഞ്ചി​ല​ക്കോ​ട് ജ​യാ ഭ​വ​നി​ൽ മാ​ധ​വ​ൻ നാ​യ​രെ (71) യാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ നി​ന്നും പു​റ​ത്തു​പോ​യ ഇ​ദ്ദേ​ഹ​ത്തെ തി​ങ്ക​ളാ​ഴ്ച കു​റി​ഞ്ചി​ല​ക്കോ​ട് ലൈ​ബ്ര​റി​ക്കു പി​ന്നി​ൽ​ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തിൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 100 മൂ​ട് ഏ​ത്ത വാ​ഴ ന​ശി​ച്ചി​രു​ന്നു. ഇ​തി​നു മു​ൻ​പു​ള്ള വേ​ന​ൽ​മ​ഴ​യി​ലും 250 വാ​ഴ​ക​ൾ ന​ശി​ച്ചു.

കൊ​ക്കോ​ത​മം​ഗ​ല​ത്ത് ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ഇ​ദ്ദേ​ഹം കൃ​ഷി ചെ​യ്തു വ​ന്നി​രു​ന്ന​ത്. കൃ​ഷി നാ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി. മ​ക്ക​ൾ: ഹ​രി​കു​മാ​ർ,ജ​യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ശി​വ, ശ​ശി​കു​മാ​ർ.​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.