മ​രോ​ട്ടി​ച്ചോ​ട്-ശ്രീ​ശ​ങ്ക​ര കോ​ള​ജ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം
Tuesday, July 10, 2018 1:57 AM IST
കാ​ല​ടി: മ​രോ​ട്ടി​ച്ചോ​ട്-​ശ്രീ​ശ​ങ്ക​ര കോ​ള​ജ് ക​നാ​ൽ ബ​ണ്ട് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് മ​ലി​ന​ജ​ലം കെ​ട്ടി​ക്കിട​ക്കു​ന്ന സ്ഥി​തി​യാ​ണ്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.
ശ്രീ ​ശ​ങ്ക​ര കോ​ള​ജ്, ശ്രീ ​ശാ​ര​ദാ വി​ദ്യാ​ല​യം, ആ​ദി​ശ​ങ്ക​ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. റോ​ഡി​നു വീ​തി കു​റ​വാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ മാ​റി നി​ൽ​ക്കാ​നു​ള്ള സ്ഥ​ല​പ​രി​മി​ധി മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് കു​ഴി​ക​ളി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ളം തെ​റി​ക്കു​ന്ന​ത് പ​തി​വാ​ണ്.
റോ​ഡി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി എ​ത്ര​യും​വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.