മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, July 10, 2018 2:09 AM IST
വി​ള​ക്ക​ന്നൂ​ർ: ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ എ​കെ​സി​സി, കെ​സി​വൈ​എം യൂ​ണി​റ്റു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ പ്ര​മേ​ഹ ര​ക്ത​സ​മ്മ​ർ​ദ ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യ ക്യാ​ന്പും ര​ക്ത​ദാ​ന​സേ​ന രൂ​പീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വാ​ല​യ വി​കാ​രി ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി പാ​യി​ക്കാ​ട്ട്, ഷാ​ജി ചു​ക്ക​നാ​നി​ക്ക​ൽ, റോ​ബി​ൻ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സി​സ്റ്റ​ർ ലി​ൻ​സി ജ​യിം​സ് എ​സ്എ​ച്ച്, ഷാ​ജി കു​ന്നും​പു​റ​ത്ത്, ആ​ൽ​ബി​ൻ മ​ര​ങ്ങോ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ പ​ങ്കെ​ടു​ത്തു.