ചെ​ന്പേ​രി​യി​ലെ നി​ർ​ദി​ഷ്ട ബൈ​പ്പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം
Tuesday, July 10, 2018 2:10 AM IST
ചെ​ന്പേ​രി: മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന ചെ​ന്പേ​രി ടൗ​ണി​ൽ ദി​നം​പ്ര​തി നി​ര​വ​ധി​ത്ത​വ​ണ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഗ​താ​ഗ​ത​ത​ട​സം പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദി​ഷ്ട ബൈ​പ്പാ​സ് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മ​ല​യോ​ര ഹൈ​വേ​യി​ലെ പു​റ​ഞ്ഞാ​ണി​നും ചെ​ന്പേ​രി ടൗ​ണി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്തു​നി​ന്ന് പു​ഴ ക​ട​ന്നാ​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ങ്ങ​ളി​ലൂ​ടെ നി​ല​വി​ലു​ള്ള ജീ​പ്പ് റോ​ഡ് വി​ക​സി​പ്പി​ച്ച് വ​ള​രെ എ​ളു​പ്പം സാ​ധ്യ​മാ​ക്കാ​വു​ന്ന​താ​ണ് ഈ ​ബൈ​പ്പാ​സ്.
ചെ​ന്പേ​രി​യു​ടെ വി​ക​സ​ന​ത്തി​നു തു​ട​ക്കം​കു​റി​ച്ച ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക കു​ടു​ബാം​ഗ​ങ്ങ​ളു​ടേ​താ​ണ് ബൈ​പ്പാ​സ് ക​ട​ന്നു​പോ​കു​ന്ന പു​ര​യി​ട​ങ്ങ​ൾ. പ്ര​ദേ​ശ​ത്തെ സ്ഥ​ല​മു​ട​മ​ക​ളാ​യ ആ​റു​പേ​ർ ഇ​തി​ന​കം റോ​ഡ് വി​ക​സ​ന​ത്തി​നാ​യു​ള്ള സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. നി​ർ​മാ​ണ​പ്ര​വൃ​ത്തി തു​ട​ങ്ങ​ണ​മെ​ങ്കി​ൽ ഇ​നി​യും ര​ണ്ടു​പേ​രു​ടെ​കൂ​ടി സ​മ്മ​തം ല​ഭി​ക്കേ​ണ്ട​തു​ണ്ട്.
പ്രാ​ദേ​ശി​ക വി​ക​സ​ന​സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് വൈ​എം​സി​എ ചെ​ന്പേ​രി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ ‌ആ​വ​ശ്യ​മു​യ​ർ​ന്നു. വൈ​എം​സി​എ ചെ​ന്പേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ബി പു​ന്ന​ക്കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മാ​ത്യു എ​ഴു​ത​ന​വ​യ​ലി​ൽ, ട്ര​ഷ​റ​ർ ജോ​മി ചാ​ലി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യു അ​ടു​പ്പു​ക​ല്ലി​ങ്ക​ൽ, കേ​ര​ള റീ​ജ​ൺ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ഷി കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.