വ്യാ​പാ​രി​ക​ളു​ടെ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ര്‍​ച്ച് 16 ന്
Tuesday, July 10, 2018 2:10 AM IST
ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കു പു​ന​ര​ധി​വാ​സ​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു16 നു ​വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ത​ളി​പ്പ​റ​മ്പ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തും. രാ​വി​ലെ പ​ത്തി​നു ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ഗോ​പി​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ത്തേ​ട​ത്ത് ഹൈ​സ്‌​കൂ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​ക​ട​നം ആ​രം​ഭി​ക്കും.
തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കു ന​ഷ്ട​പ​രി​ഹാ​ര തു​ക 10 ല​ക്ഷ​മാ​യി വ​ര്‍​ധി​പ്പി​ക്കു​ക, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ താ​ക്കോ​ല്‍ ന​ല്‍​കു​ന്ന​തി​നു മു​മ്പാ​യി തു​ക വി​ത​ര​ണം ചെ​യ്യു​ക, പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക, ജ​ന്മി​മാ​ര്‍​ക്കു ല​ഭി​ക്കു​ന്ന തു​ക​യി​ല്‍ 20 ശ​ത​മാ​നം കു​ടി​യാ​ന്മാ​ര്‍​ക്കു ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണു മാ​ർ​ച്ച്.
ത​ല​മു​റ​ക​ളാ​യി ക​ച്ച​വ​ടം ചെ​യ്യു​ന്ന നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണു ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഷ്ട​പ്പെ​ടു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് മേ​ഖ​ല​യി​ല്‍ 182 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണു കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ല്‍ ബ​ക്ക​ളം ടൗ​ണ്‍ പൂ​ര്‍​ണ​മാ​യും ധ​ര്‍​മ​ശാ​ല ടൗ​ണ്‍ ഭാ​ഗി​ക​മാ​യും ഇ​ല്ലാ​താ​വും.